Friday, April 26, 2024
HomeIndiaകശ്മീരില്‍ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ വെടിയേറ്റ് മരിച്ച നിലയില്‍

കശ്മീരില്‍ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ വെടിയേറ്റ് മരിച്ച നിലയില്‍

ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ പുല്‍വാമ ജില്ലയിലെ പാംപോര്‍ മേഖലയില്‍ പൊലീസ് സബ് ഇന്‍സ്പെക്ടറെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.

സമ്ബൂര എസ്.ഐ ഫാറൂഖ് അഹമ്മദ് മിര്‍ ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ സമ്ബൂര ഗ്രാമത്തിലെ നെല്‍വയലിലാണ് ഫാറൂഖിന്‍റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്.

23 ഐ.ആര്‍.പി ബറ്റാലിയനിലാണ് അദ്ദേഹം സേവനം അനുഷ്ടിച്ചിരുന്നത്. തന്റെ നെല്‍വയലില്‍ ജോലി ചെയ്യുന്നതിനിടെ വെള്ളിയാഴ്ച വൈകിട്ടോടെ ഫാറൂഖിനെ തീവ്രവാദികള്‍ പിസ്റ്റള്‍ ഉപയോഗിച്ച്‌ വെടിവച്ച്‌ കൊന്നതാണെന്ന് കശ്മീര്‍ പൊലീസ് പറഞ്ഞു. ജമ്മുകശ്മീരില്‍ കഴിഞ്ഞ ദിവസം സുരക്ഷാ സേന രണ്ടു ലശ്കറെ ത്വയ്യിബ ഭീകരരെ വധിച്ചിരുന്നു.

ഇതില്‍ ഒരാള്‍ ജൂണ്‍ രണ്ടിന് കുല്‍ഗാമില്‍ ബാങ്ക് മാനേജരായ രാജസ്ഥാന്‍ സ്വദേശിയെ വെടിവച്ചു കൊന്നയാളാണെന്ന് സൈന്യം അറിയിച്ചു. ശ്രീനഗറിലെ ബെമിന മേഖലയില്‍ തിങ്കളാഴ്ചയാണ് ഏറ്റുമുട്ടല്‍ നടന്നത്. പുല്‍വാമയില്‍ ദിവസങ്ങള്‍ക്ക് മുമ്ബ് ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ലശ്കറെ ത്വയ്യിബ ഭീകരരെ സുരക്ഷസേന വധിച്ചു.

മെയ് 13ന് പൊലീസ് ഓഫീസര്‍ റെയാസ് അഹമദിനെ കൊലപ്പെടുത്തിയിയ ജുനൈദ് ഷിഗോരി ഉള്‍പ്പെടെയുള്ളവരാണ് ഇൗ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. തെക്കന്‍ കശ്മീരിലെ കുല്‍ഗാമില്‍ ജൂണ്‍ 11ന് നടന്ന ഏറ്റുമുട്ടലില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരനെ സുരക്ഷസേന വധിച്ചിരുന്നു. സുരക്ഷ ഉദ്യോഗസ്ഥരെ ആക്രമിച്ചതുള്‍പ്പെടെ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular