Tuesday, April 23, 2024
HomeKeralaശിഹാബിന്റെ നടത്തം അറബ് ലോകത്തും വൈറല്‍

ശിഹാബിന്റെ നടത്തം അറബ് ലോകത്തും വൈറല്‍

റി​യാ​ദ്: പാ​കി​സ്താ​നും ഇ​റാ​നും ഇ​റാ​ഖും കു​വൈ​ത്തും താ​ണ്ടി മ​ക്ക​യി​ലെ​ത്താ​ന്‍ കാ​ല്‍​ന​ട​യാ​യി മ​ല​പ്പു​റ​ത്തു​നി​ന്ന് ഹ​ജ്ജി​ന് പു​റ​പ്പെ​ട്ട ശി​ഹാ​ബി​ന്റെ ആ​ത്മീ​യ സാ​ഹ​സി​ക യാ​ത്ര അ​റ​ബ് ലോ​ക​ത്തും വൈ​റ​ല്‍.

അ​റ​ബ് മാ​ധ്യ​മ​ങ്ങ​ളി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലു​മെ​ല്ലാം നി​റ​യു​ക​യാ​ണ് മ​ല​യാ​ളി യു​വാ​വി​ന്റെ ന​ട​ത്തം. സൗ​ദി അ​റേ​ബ്യ​യി​ലെ ‘അ​ഖ്ബാ​ര്‍ 24’ ഉ​ള്‍​െ​പ്പ​ടെ നി​ര​വ​ധി ചെ​റു​തും വ​ലു​തു​മാ​യ മാ​ധ്യ​മ​ങ്ങ​ളാ​ണ് മ​ക്ക​യി​ലേ​ക്കു​ള്ള പാ​ത​യി​ല്‍ ന​ട​ന്നു​തു​ട​ങ്ങി​യ ശി​ഹാ​ബി​ന്റെ യാ​ത്ര വ​ലി​യ പ്രാ​ധാ​ന്യ​​ത്തോ​ടെ വാ​ര്‍​ത്ത​യാ​ക്കി​യി​രി​ക്കു​ന്ന​ത്. മ​ക്ക, മ​ദീ​ന ഹ​റ​മു​ക​ളി​ല്‍ നി​ന്നു​ള്ള വാ​ര്‍​ത്ത​ക​ള്‍ മാ​ത്രം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന, ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ള്‍ പി​ന്തു​ട​രു​ന്ന ‘ഹ​റ​മൈ​ന്‍’ എ​ന്ന ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടു​ള്‍​പ്പെ​ടെ​യു​ള്ള സ​മൂ​ഹ​മാ​ധ്യ​മ ചു​വ​രു​ക​ളി​ലും ശി​ഹാ​ബി​ന്റെ യാ​ത്ര​യെ കു​റി​ച്ചു​ള്ള വാ​ര്‍​ത്ത​ക​ള്‍ നി​റ​ഞ്ഞി​രി​ക്കു​ന്നു. ചി​ത്ര​മാ​യും എ​ഴു​ത്താ​യും തെ​ളി​യു​ന്ന പോ​സ്റ്റു​ക​ള്‍​ക്ക് താ​ഴെ യോ​ജി​പ്പും വി​യോ​ജി​പ്പും അ​ഭി​ന​ന്ദ​ന​വും പ്രാ​ര്‍​ഥ​ന​യു​മാ​യി ആ​ളു​ക​ള്‍ എ​ത്തു​ന്നു.

കെ​ട്ടി​ക്കൂ​ട്ട് പാ​ട്ടു​ക​ളും ക​വി​ത​ക​ളും ചൊ​ല്ലി നാ​ട്ടി​ല്‍ ശി​ഹാ​ബി​ന് ല​ഭി​ക്കു​ന്ന സ്വീ​ക​ര​ണ​ത്തി​ന്റെ വി​ഡി​യോ അ​ട​ക്കം പോ​സ്റ്റ് ചെ​യ്ത് ഇ​ത്ത​രം യാ​ത്ര​ക​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്ക​രു​തെ​ന്ന ക​മ​ന്റു​ക​ളു​മു​ണ്ട് കൂ​ട്ട​ത്തി​ല്‍. 8,640 കി​ലോ​മീ​റ്റ​ര്‍ ദൂ​രം ന​ട​ന്നു​താ​ണ്ടി​യാ​ണ് ശി​ഹാ​ബ് മ​ക്ക​യി​ല്‍ എ​ത്താ​ന്‍ പ​ദ്ധ​തി​യി​ട്ടി​രി​ക്കു​ന്ന​ത്. മ​ണി​ക്കൂ​റി​ല്‍ ഏ​ഴ് കി​ലോ​മീ​റ്റ​ര്‍ ന​ട​ക്കാ​ന്‍ ശി​ഹാ​ബ് പ​രി​ശീ​ല​നം നേ​ടി​യി​ട്ടു​ണ്ട്. ദി​നേ​ന 31 കി​ലോ​മീ​റ്റ​ര്‍ എ​ങ്കി​ലും ന​ട​ന്നാ​ലേ 280 ദി​വ​സം കൊ​ണ്ട് മ​ക്ക​യി​ലെ​ത്താ​നാ​കൂ.

ഇ​പ്പോ​ള്‍ കൊ​ടും ചൂ​ടാ​ണ് സൗ​ദി​യി​ലെ​ങ്കി​ലും ന​ട​ന്നെ​ത്താ​ന്‍ മാ​സ​ങ്ങ​ളേ​റെ​യു​ണ്ട​ല്ലോ, അ​പ്പോ​ഴേ​ക്കും കാ​ലാ​വ​സ്ഥ മാ​റി ത​ണു​പ്പാ​കും എ​ന്നു​ക​രു​തി ആ​ശ്വ​സി​ക്കാ​നാ​വി​ല്ല. സൗ​ദി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നാ​കു​മ്ബോ​ള്‍ ​ഋ​തു​ക്ക​ളെ​ല്ലാം ഒ​രു ത​വ​ണ മാ​റി​മ​റി​ഞ്ഞ് വീ​ണ്ടും വേ​ന​ലി​ലേ​ക്കെ​ത്താ​നാ​ണ് സാ​ധ്യ​ത. അ​ടു​ത്ത വ​ര്‍​ഷം ഹ​ജ്ജ് ജൂ​ണ്‍ മാ​സ​ത്തി​ലാ​ണ്. സൗ​ദി​യി​ല്‍ ചൂ​ട് ഉ​ച്ചി​യി​ലെ​ത്തു​ന്ന സ​മ​യ​മാ​ണ​ത്. ഈ ​പ്ര​തി​സ​ന്ധി​ക​ളെ​യെ​ല്ലാം അ​തി​ജീ​വി​ച്ചാ​ണ് ശി​ഹാ​ബ് പു​ണ്യ​ഭൂ​മി​യി​ല്‍ എ​ത്തേ​ണ്ട​ത്. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് മ​ക്ക​യി​ലേ​ക്കു​ള്ള പാ​ത​യി​​ലെ ശി​ഹാ​ബി​ന്റെ ന​ട​ത്ത പ​ദ്ധ​തി​ക്ക് ഇ​ത്ര​യ​ധി​കം പ്രാ​ധാ​ന്യ​വും ഗൗ​ര​വ​വും ല​ഭി​ക്കു​ന്ന​ത്. ശി​ഹാ​ബ് സൗ​ദി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത് കാ​ത്തി​രി​ക്കു​ക​യാ​ണ് ഇ​വി​​ട​ത്തെ മ​ല​യാ​ളി സ​മൂ​ഹം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular