Friday, April 26, 2024
HomeGulfബഹ്​റൈന്‍ എയര്‍പോര്‍ട്ടിന് അംഗീകാരം

ബഹ്​റൈന്‍ എയര്‍പോര്‍ട്ടിന് അംഗീകാരം

മ​നാ​മ: ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച പു​തി​യ വി​മാ​ന​ത്താ​വ​ളം എ​ന്ന പ​ദ​വി ബ​ഹ്​​റൈ​ന്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്.

പാ​രി​സി​ലെ പാ​സ​ഞ്ച​ര്‍ ടെ​ര്‍​മി​ന​ല്‍ എ​ക്സ്പോ​യി​ല്‍ ന​ട​ന്ന സ്​​കൈ​ട്രാ​ക്സ്​ 2022 ലോ​ക എ​യ​ര്‍​പോ​ര്‍​ട്ട്​ അ​വാ​ര്‍​ഡ്​ ദാ​ന ച​ട​ങ്ങി​ലാ​ണ്​ ബ​ഹ്​​റൈ​ന്‍ വി​മാ​ന​ത്താ​വ​ള​ത്തി​ന്​ പു​ര​സ്കാ​രം ല​ഭി​ച്ച​ത്. വ്യോ​മ​ഗ​താ​ഗ​ത​രം​ഗ​ത്തെ ഏ​റ്റ​വും മി​ക​ച്ച അ​വ​ലോ​ക​ന സ​മി​തി​യാ​ണ്​ സ്​​കൈ​ട്രാ​ക്സ്. ഇ​തി​നു​മു​മ്ബ്​ സ്​​കൈ​ട്രാ​ക്സ്​ റേ​റ്റി​ങ്ങി​ല്‍ പ​ഞ്ച​ന​ക്ഷ​ത്ര പ​ദ​വി വി​മാ​ന​ത്താ​വ​ള​ത്തി​ന്​ ല​ഭി​ച്ചി​രു​ന്നു. ഈ ​ബ​ഹു​മ​തി ല​ഭി​ക്കു​ന്ന മി​ഡി​ലീ​സ്റ്റി​ലെ മൂ​ന്നാ​മ​ത്തെ വി​മാ​ന​ത്താ​വ​ള​മെ​ന്ന ഖ്യാ​തി​യും നേ​ടി. കോ​വി​ഡ്​ സു​ര​ക്ഷ ന​ട​പ​ടി​ക​ള്‍​ക്കും വി​മാ​ന​ത്താ​വ​ള​ത്തി​ലെ പേ​ള്‍ ലോ​ഞ്ചി​നും പ​ഞ്ച​ന​ക്ഷ​ത്ര റേ​റ്റി​ങ്​ ല​ഭി​ച്ചി​ട്ടു​ണ്ട്.

രൂ​പ​ക​ല്‍​പ​ന​യി​ലും ഗു​ണ​മേ​ന്‍​മ​യി​ലും വി​ട്ടു​വീ​ഴ്​​ച ചെ​യ്യാ​തെ റെ​ക്കോ​ഡ്​ വേ​ഗ​ത്തി​ല്‍ പു​തി​യ ടെ​ര്‍​മി​ന​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സാ​ധി​ച്ച​തി​നു​ള്ള അം​ഗീ​കാ​ര​മാ​ണ്​ ബ​ഹു​മ​തി​യെ​ന്ന്​ ബ​ഹ്​​റൈ​ന്‍ എ​യ​ര്‍​പോ​ര്‍​ട്ട്​ ക​മ്ബ​നി ചെ​യ​ര്‍​മാ​ന്‍ ക​മാ​ല്‍ ബി​ന്‍ അ​ഹ്​​മ​ദ്​ മു​ഹ​മ്മ​ദ്​ പ​റ​ഞ്ഞു. കോ​വി​ഡ്​ മ​ഹാ​മാ​രി​യു​ടെ വെ​ല്ലു​വി​ളി​ക​ള്‍​ക്കി​ട​യി​ലും നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്​ ബ​ഹ്​​റൈ​നി ടീ​മി​​ന്റെ നേ​ട്ട​മാ​ണ്. പ​ദ്ധ​തി​യു​ടെ പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച ഓ​രോ​രു​ത്ത​ര്‍​ക്കും അ​ഭി​മാ​നി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular