Saturday, April 20, 2024
HomeKeralaഭര്‍തൃവീട്ടില്‍ 19കാരി തൂങ്ങിമരിച്ച നിലയില്‍; ഭര്‍ത്താവിനെതിരെ ബന്ധുക്കള്‍

ഭര്‍തൃവീട്ടില്‍ 19കാരി തൂങ്ങിമരിച്ച നിലയില്‍; ഭര്‍ത്താവിനെതിരെ ബന്ധുക്കള്‍

ഇടുക്കി: പത്തൊന്‍പതുകാരി ഭര്‍തൃ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. പെരിയവാര എസ്റ്റേറ്റിലെ പ്രവീണിന്റെ ഭാര്യ ശ്രീജ(19)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

രണ്ടുവര്‍ഷം മുമ്ബാണ് ശ്രീജയുടേയും പ്രവീണിന്റേയും വിവാഹം കഴിഞ്ഞത്. അതേ എസ്റ്റേറ്റിലെ സമീപവാസിയായിരുന്നു പ്രവീണ്‍. വിവാഹം കഴിഞ്ഞ് കുറച്ച്‌ നാള്‍ കഴിഞ്ഞപ്പോഴേക്കും ഇവര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ വരാന്‍ തുടങ്ങിയതായി നാട്ടുകാര്‍ പറയുന്നു. പ്രവീണിന് സംശയ രോഗം ഉണ്ടായിരുന്നെന്നും ഇതിന്റെ പേരില്‍ ഇവര്‍ക്കിടയില്‍ വഴക്കുണ്ടായിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചു.

ശ്രീജ മാനസികമായ അസ്വസ്തകള്‍ പ്രകടിപ്പിച്ചിരുന്നു. സ്ത്രീധനത്തെ ചൊല്ലിയും ഭര്‍ത്താവ് ഉപദ്രവിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. യുവതി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular