Thursday, April 25, 2024
HomeIndiaസ്ഥിര നിക്ഷേപ പലിശ കുത്തനെ കൂട്ടി എച്ച്‌ഡിഎഫ്‌സി ബാങ്ക്; വര്‍ധന ആഴ്ചയില്‍ രണ്ടാം തവണ

സ്ഥിര നിക്ഷേപ പലിശ കുത്തനെ കൂട്ടി എച്ച്‌ഡിഎഫ്‌സി ബാങ്ക്; വര്‍ധന ആഴ്ചയില്‍ രണ്ടാം തവണ

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖലയിലെ വായ്പാ ദാതാക്കളായ എച്ച്‌ഡിഎഫ്‌സി ബാങ്ക് 2 കോടിയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തി.

നിലവില്‍ 7 ദിവസം മുതലുള്ള നിക്ഷേപങ്ങള്‍ക്ക് സാധാരണക്കാര്‍ക്ക് 2.75 ശതമാനം മുതല്‍ 5.75 ശതമാനം വരെ പലിശയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 3.25 ശതമാനം മുതല്‍ 6.50 ശതമാനം വരെ പലിശ നിരക്കും ബാങ്ക് വാഗ്ദാനം ചെയ്യുന്നു.

ഏഴ് ദിവസം മുതല്‍ 29 ദിവസം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 2.50 ശതമാനത്തില്‍ നിന്ന് 25 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച്‌ 2.75 ശതമാനമാക്കി. 30 മുതല്‍ 90 ദിവസങ്ങള്‍ക്കുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 3 ശതമാനത്തില്‍ നിന്ന് 25 ബേസിസ് വര്‍ധിപ്പിച്ച്‌ 3.25 ശതമാനമാക്കി. 91 ദിവസം മുതല്‍ 6 മാസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 3.50 ശതമാനത്തില്‍ നിന്ന് 3.75 ശതമാനമാക്കി ഉയര്‍ത്തി.

6 മാസം മുതല്‍ 9 മാസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 4.40 ശതമാനത്തില്‍ നിന്ന് 25 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച്‌ പലിശ നിരക്ക് 4.65 ശതമാനമാക്കി. 9 മാസം മുതല്‍ 1 വര്‍ഷത്തില്‍ താഴെ വരെ കാലാവധിയുള്ള ടേം നിക്ഷേപങ്ങള്‍ക്ക് 4.65 ശതമാനം പലിശ ലഭിക്കും. ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷത്തില്‍ താഴെ വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ബാങ്ക് ഇപ്പോള്‍ 5.35 ശതമാനം പലിശ നല്‍കും. രണ്ട് വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 10 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച്‌ 5.50 ശതമാനം പലിശ നല്‍കും.3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകള്‍ക്ക് ഇപ്പോള്‍ 5.70 ശതമാനം പലിശ ലഭിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular