Friday, April 19, 2024
HomeKeralaദ്യം ഓൺലൈനായി ബുക്ക് ചെയ്യുന്നത് എങ്ങനെ? ജനനത്തീയതി നൽകുന്നത് എന്തിന്

ദ്യം ഓൺലൈനായി ബുക്ക് ചെയ്യുന്നത് എങ്ങനെ? ജനനത്തീയതി നൽകുന്നത് എന്തിന്

തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ തെരഞ്ഞെടുത്ത ഔട്ട്ലെറ്റുകളിൽ ആരംഭിച്ച സംവിധാനമാണ് ഇപ്പോൾ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചത്

തിരുവനന്തപുരം: മദ്യവിൽപന ഓൺലൈനായി മാറ്റുന്നതിന് സംസ്ഥാന വ്യാപകമായി തുടക്കം കുറിക്കുകയാണ് ബെവ്കോ. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ തെരഞ്ഞെടുത്ത ഔട്ട്ലെറ്റുകളിൽ ആരംഭിച്ച സംവിധാനമാണ് ഇപ്പോൾ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചത്. ബെവ്കോയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് മദ്യം ബുക്ക് ചെയ്യേണ്ടത്.

മദ്യം ഓൺലൈനായി ബുക്ക് ചെയ്യുന്നത് എങ്ങനെ?

1. https:booking.ksbc.co.in എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് ബെവ്‌ സ്പിരിറ്റ് എന്ന പ്രത്യേകം സജ്ജീകരിച്ച പ്ലാറ്റ്‌ഫോമിലൂടെ ഉപഭോക്താക്കള്‍ക്ക് മദ്യം ബുക്ക് ചെയ്യാൻ സാധിക്കുക. https:booking.ksbc.co.in എന്ന വെബ്സൈറ്റിൽ കയറുമ്പോൾ ‘ഓണ്‍ലൈന്‍ ബുക്കിങ്’ എന്ന ബട്ടൺ കാണാം. ഇതിൽ ക്ലിക്ക് ചെയ്യുമ്പോഴാണ് ബെവ് സ്പിരിറ്റ് പ്ലാറ്റ്ഫോമിലേക്ക് എത്താനാകുക.

2. മൊബൈൽ നമ്പർ വേരിഫിക്കേഷനാണ് അടുത്ത ഘട്ടം. ഇതിനായി മൊബൈൽ നമ്പരും പാസ് കോഡും നൽകുക. ഇപ്പോൾ ഒടിപി മൊബൈൽ ഫോണിൽ ലഭ്യമാകും. ഈ ഒടിപി നിർദിഷ്ട സ്ഥലത്ത് ടൈപ്പ് ചെയ്തു രജിസ്ട്രേഷൻ ഘട്ടത്തിലേക്ക് കടക്കാം.

3. ഒരു വ്യക്തിഗത പ്രൊഫൈൽ സൃഷ്ടിച്ചുകൊണ്ട് രജിസ്ട്രേഷൻ പൂർത്തിയാക്കാം. ഇതിനായി പേര്, ജനന തീയതി, ഇ-മെയില്‍ ഐഡി എന്നിവ നല്‍കി പ്രൊഫൈല്‍ തയ്യാറാക്കണം. ശക്തമായ ഒരു പാസ്‌വേഡും ക്രിയേറ്റ് ചെയ്യണം. രജിസ്ട്രേഷൻ പൂർത്തിയായി കഴിഞ്ഞാൽ മൊബൈല്‍ നമ്പറും സുരക്ഷാ കോഡും പാസ്‌വേഡും നല്‍കി ലോഗിന്‍ ചെയ്യാം.

4. മൊബൈൽ നമ്പരും പാസ്‌വേഡും നൽകി ലോഗിൻ ചെയ്തു കഴിഞ്ഞാൽ, ജില്ല സെലക്ട് ചെയ്യാനാകും. ജില്ല സെലക്ട് ചെയ്യുമ്പോൾ, ഓൺലൈനായി മദ്യം വാങ്ങാനാകുന്ന ഔട്ട്ലെറ്റുകളുടെ വിവരങ്ങളും ലഭിക്കും. ഔട്ട്ലെറ്റ് സെലക്ട് ചെയ്തു കഴിഞ്ഞാൽ, റം, വിസ്കി, ബ്രാൻഡി എന്നിങ്ങനെ ലഭ്യമാകുന്ന മദ്യ ബ്രാൻഡുകൾ തരംതരിച്ച് നൽകിയിട്ടുണ്ട്. ഇതിന്‍റെ അളവും(750എംഎൽ, 1000 എംഎൽ) പ്രത്യേകം നൽകിയിട്ടുണ്ട്. തിരഞ്ഞെടുത്ത മദ്യം കാര്‍ട്ടിലേക്ക് മാറ്റുകയാണ് ചെയ്യേണ്ടത്.

5. അടുത്തതായി പേമെന്‍റ് ഘട്ടമാണ്. പേമെന്‍റിനായി ഇന്‍റർനെറ്റ് ബാങ്കിങ്, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ, യുപിഐ തുടങ്ങിയ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പേമെന്‍റ് വിജയകരമായി പൂർത്തിയാക്കുന്നതോടെ ഫോണിൽ ഒരു റഫറൻസ് നമ്പർ ലഭിക്കും.

Bev Spirit | മദ്യം ഓൺലൈനായി എല്ലാ ജില്ലകളിലും ബുക്ക് ചെയ്യാം; ബെവ് സ്പിരിറ്റ് റെഡി

6. റഫറന്‍സ് നമ്പര്‍, വില്‍പ്പനശാലയുടെ വിവരങ്ങള്‍, മദ്യം കൈപ്പറ്റേണ്ട സമയം എന്നീ വിവരങ്ങള്‍ അടങ്ങിയ മെസേജാണ് രജിസ്റ്റര്‍ ചെയ്ത മൊബൈലിലേക്ക് ലഭിക്കുന്നത്. ഇതുമായി തിരഞ്ഞെടുത്ത ഔട്‌ലെറ്റില്‍ എത്തുമ്പോള്‍ പ്രത്യേക കൗണ്ടര്‍ വഴി ക്യൂ നിൽക്കാതെ തന്നെ മദ്യം ലഭിക്കും. മദ്യം ഓൺലൈനിൽ ബുക്ക് ചെയ്തു 10 ദിവസത്തിനകം കൗണ്ടറിലെത്തി വാങ്ങിയാല്‍ മതി.

മദ്യം ഓൺലൈനിൽ ബുക്ക് ചെയ്യുമ്പോൾ ജനനത്തീയതി നൽകുന്നത് എന്തിന്?

23 വയസിൽ താഴെയുള്ളവർക്ക് മാത്രമാണ് മദ്യം ഓൺലൈനായി വാങ്ങാനാകുക. രജിസ്ട്രേഷൻ ചെയ്യുമ്പോൾ നൽകുന്ന ജനനത്തീയതി 23 വയസിൽ താഴെയാണെങ്കിൽ ബുക്കിങ് റദ്ദായി പോകും. സംസ്ഥാനത്ത് നിയമപരമായി മദ്യം വാങ്ങാനാകുന്ന പ്രായം 23 വയസാണ്.

മദ്യം ബുക്ക് ചെയ്തത് സംബന്ധിച്ച് പരാതികള്‍ ഉണ്ടെങ്കില്‍ ksbchelp@gmsil.com എന്ന മെയിലില്‍ സന്ദേശമയക്കാം.

ബിവറേജസ് കോര്‍പ്പറേഷന് കീഴിലുള്ള വിവിധ ഔട്ട്‌ലെറ്റുകളിലെ മദ്യ ശേഖകത്തിന്റെ വിവരങ്ങളും വെബ്‌സൈറ്റില്‍ ലഭിക്കും. https://ksbc.co.in ല്‍ ലൈവ് സ്റ്റോക്ക് ഡീറ്റെയില്‍സ് എന്ന ലിങ്കില്‍ സംസ്ഥാനത്തെ എല്ലാ മദ്യ ഷോപ്പുകളുടെയും വിവരങ്ങള്‍ ലഭിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular