Thursday, March 28, 2024
HomeIndiaജമ്മുകശ്മീരില്‍ 300 സ്കൂളുകള്‍ അടച്ചുപൂട്ടുന്നു; ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പ്രതിസന്ധിയില്‍

ജമ്മുകശ്മീരില്‍ 300 സ്കൂളുകള്‍ അടച്ചുപൂട്ടുന്നു; ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പ്രതിസന്ധിയില്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബുഡ്ഗാം ജില്ലയിലെ ഒമ്ബതാംക്ലാസില്‍ പഠിക്കുന്ന ഹുസൈഫ് അഹ്മദിന് എന്‍ജിനീയറാകാനാണ് ആഗ്രഹം.

എന്നാല്‍ വിദ്യാഭ്യാസം തുടരാന്‍ കഴിയു​മോ എന്ന ആശങ്കയിലാണ് ഇപ്പോഴവന്‍. നിരോധിത ഗ്രൂപ്പുമായി ബന്ധമുള്ള ഒരു ട്രസ്റ്റുമായി മുമ്ബ് ബന്ധം പുലര്‍ത്തിയതിനാല്‍ അവനടക്കം 600 കുട്ടികള്‍ പഠിക്കുന്ന ബുഡ്ഗാമിലെ സെക്കന്‍ഡറി സ്കൂള്‍ അധികൃതര്‍ അടച്ചുപൂട്ടാനൊരുങ്ങുകയാണ്. മറ്റ് പല സ്കൂളുകളെയും പോലെ ഫലാഹി ആം ട്രസ്റ്റില്‍ നിന്ന് വേര്‍പെടുത്തി, 2017ല്‍ പ്രാദേശിക കമ്മ്യൂണിറ്റ് മാനേജ്മെന്റ് വീണ്ടും രജിസ്റ്റര്‍ ചെയ്തതായി മാനേജ്മെന്റ് പറയുന്നു.

എന്നാല്‍ അടച്ചു പൂട്ടാന്‍ തീരുമാനിച്ച ബുഡ്ഗാം ജില്ലയിലെ 20 സ്കൂളുകില്‍ ഈ സെക്കന്‍ഡറി സ്കൂളും ഉള്‍പ്പെട്ടിട്ടുണ്ട്. അടുത്ത 15 ദിവത്തിനകം സ്കൂളുകള്‍ അടച്ചുപൂട്ടാനാണ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരോട് ജമ്മുകശ്മീര്‍ ഭരണകൂടം ആവശ്യപ്പെട്ടത്. നിരോധിത ജമാഅത്തെ ഇസ്‍ലാമി ഗ്രൂപ്പുമായി ബന്ധമുള്ള ട്രസ്റ്റുമായി ബന്ധമുണ്ടെന്നാരോപിച്ച്‌ 300 സ്കൂളുകളാണ് അടച്ചുപൂട്ടലിന്റെ വക്കിലുള്ളത്. അങ്ങനെ സംഭവിച്ചാല്‍ തുടര്‍ പഠനം എങ്ങനെ നടക്കുമെന്ന ആശങ്കയിലാണ് ഹുസൈഫ് അടക്കമുള്ള നൂറുകണക്കിന് വിദ്യാര്‍ഥികള്‍.

ഹുസൈഫിന്റെ സ്കൂള്‍ 400 വിദ്യാര്‍ഥികള്‍ക്ക് ബോര്‍ഡിങ് സൗകര്യം നല്‍കുന്നുണ്ട്. ഇതില്‍ കൂടുതലും ജമ്മുകശ്മീരിന്റെ വിവിധ ഭാഗങ്ങളിലുള്ള ദരിദ്രകുടുംബത്തില്‍ നിന്നുള്ളവരാണ്. പണമടക്കാന്‍ കഴിയുന്നവരില്‍ നിന്ന് പ്രതിമാസം ട്യൂഷനും ബോര്‍ഡിങ്ങിനുമായി 2500 രൂപ ഈടാക്കുമെന്ന് മാനേജ്മെന്റ് പറഞ്ഞു. മതപാഠശാല നടത്തുന്നതിനു പുറമെ, സ്കൂള്‍ ജമ്മു കശ്മീര്‍ വിദ്യാഭ്യാസ ബോര്‍ഡിന്റെ സിലബസും യൂറോപ്യന്‍ കാംബ്രിഡ്ജ് കരിക്കുലവുമാണ് പിന്തുടരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular