Friday, April 26, 2024
HomeKerala'നാല് വര്‍ഷത്തിന് ശേഷം തൊഴിലില്ലാ പട സൃഷ്ടിക്കപ്പെടും'; അ​ഗ്നിപഥിനെതിരെ വിമര്‍ശനവുമായി എ എ റഹീം

‘നാല് വര്‍ഷത്തിന് ശേഷം തൊഴിലില്ലാ പട സൃഷ്ടിക്കപ്പെടും’; അ​ഗ്നിപഥിനെതിരെ വിമര്‍ശനവുമായി എ എ റഹീം

ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ വിമര്‍ശനുവമായി രാജ്യസഭ എംപി എഎ റഹീം. അഗ്‌നിപഥ് പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും ഊ ആവശ്യമുന്നയിച്ച്‌ കേന്ദ്രമന്ത്രി രാജ്‌നാഥ്‌ സിംഗിന് ഡിവൈഎഫ്‌ഐ കത്ത് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

സേനയെ സ്വകാര്യവത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് തീരുമാനെമെന്നും എ എ റഹീം എംപി കുറ്റപ്പെടുത്തി. അ​ഗ്നിപഥ് തീരുമാനത്തിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം നടത്തുമെന്നും റഹീം ഫെയ്സ്ബുക്ക് കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കി. നാല് വര്‍ഷത്തിന് ശേഷം സേനയില്‍ നിന്നും പുറന്തള്ളപ്പെടുന്ന തൊഴിലില്ലാപട ഈ നാട്ടില്‍ സൃഷ്ടിക്കപ്പെടും. സായുധ പരിശീലനം ലഭിച്ച ഒരു വലിയ കൂട്ടം യുവാക്കള്‍ ആയത് കൊണ്ട് ഇത് ക്രമേണ സമൂഹത്തിന്‍്റെ പട്ടാളവത്കരണത്തിലേക്ക് ന‌യിക്കും.

സാധാരണക്കാരായ യുവാക്കള്‍ സമരത്തിലാണ്. ബിഹാറിലും ഹരിയാനയിലും ഇതിനകം യുവാക്കള്‍ റെയില്‍വേ ട്രാക്കില്‍ ഇറങ്ങിയും, ബിജെപി ഓഫീസുകളുടെ മുന്നിലും എല്ലാം സമരം ചെയ്തു കൊണ്ടിരിക്കുകയാണ്. ചില യുവാക്കള്‍ ആത്മഹത്യ ചെയ്തു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. യുവാക്കളെ ഇത്തരത്തില്‍ ഉള്ള ഹിംസാത്മകമായ സമരങ്ങളിലേക്ക് തള്ളി വിട്ടതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ബിജെപി സര്‍ക്കാരിനാണെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular