Wednesday, April 24, 2024
HomeKeralaആറു മാസമുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകാൻ എഫ് ഡി എ അനുമതി

ആറു മാസമുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകാൻ എഫ് ഡി എ അനുമതി

ആറു മാസം വരെ പ്രായമുള്ള കുട്ടികൾക്കു കോവിഡ് പ്രതിരോധത്തിനുള്ള മോഡേണ, ഫൈസർ വാക്‌സിനുകൾ ഉപയോഗിക്കാൻ യു എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ (എഫ് ഡി എ) അടിയന്തര അനുമതി നൽകി. ഇതാദ്യമാണ് ഇത്രയും ചെറിയ കുട്ടികൾക്ക് വാക്‌സിൻ നൽകാൻ തീരുമാനം.

ജൂൺ 21 നു വാക്‌സിനേഷൻ ആരംഭിക്കാൻ കഴിയുമെന്നു വൈറ്റ് ഹൗസ് പ്രതീക്ഷിക്കുന്നു.

അടിയന്തര ഉപയോഗത്തിനുള്ള അനുമതി (ഇ യു എ) ഭേദഗതി ചെയ്തു കൊണ്ടാണ് വെള്ളിയാഴ്ച എഫ് ഡി എ മോഡേണ വാക്‌സിൻ അനുവദിച്ചത്. ആറു മാസം മുതൽ 17 വയസ് ഉൾപ്പെടെയുള്ള കുട്ടികൾക്ക് അതോടെ അനുമതി ലഭിച്ചു. നേരത്തെ 18 വയസിനു മുകളിൽ ഉള്ളവർക്ക് മാത്രം ആയിരുന്നു അനുവാദം.

തുടക്കത്തിൽ ലഭ്യത പരിമിതമാവാം എന്ന് ബൈഡൻ ഭരണകൂടത്തിന്റെ കോവിഡ് 19 പ്രതികരണ ചുമതല വഹിക്കുന്ന ആശിഷ് ജാ പറഞ്ഞു. എന്നാൽ കുട്ടിക്ക് വാക്‌സിൻ വേണമെന്ന് ആഗ്രഹിക്കുന്ന ഓരോ കുടുംബത്തിനും ആഴ്ചകൾക്കകം അതു  ലഭ്യമായിരിക്കും.

ഫൈസർ-ബയോഎൻടെക് വാക്‌സിൻ ആറു മാസം മുതൽ നാലു വയസു വരെ നൽകാനാണ് എഫ് ഡി എയുടെ അനുമതി. അഞ്ചു വയസിനു മുകളിലുള്ള കുട്ടികൾക്കു നേരത്തെ അനുവദിച്ചിരുന്നു.

വാക്‌സിനുകളുടെ സുരക്ഷ, ഫലപ്രാപ്‌തി, ഉൽപാദന പശ്ചാത്തലം എന്നിവ കർശനമായും സമ്പൂർണമായും വിലയിരുത്തി എന്ന് എഫ് ഡി എ പറഞ്ഞു. വാക്‌സിൻ സ്വീകരിക്കുന്ന കുട്ടികൾക്ക് ഉണ്ടാകാവുന്ന അപകട സാധ്യതകളും കണക്കിലെടുത്തു. അവയേക്കാൾ ഏറെ കൂടുതലാണ് വാക്‌സിനിൽ നിന്ന് കിട്ടുന്ന മെച്ചങ്ങൾ എന്ന് ഉറപ്പായിട്ടുണ്ട്.

മോഡേണ വാക്‌സിൻ രണ്ടു ഡോസായാണ് നൽകുക — ഒരു മാസത്തെ ഇടവേളയിൽ. ഫൈസർ-ബയോഎൻടെക് വാക്‌സിൻ മൂന്നാഴ്ച്ചത്തെ ഇടവേളയിൽ രണ്ടു ഡോസും രണ്ടാമത്തെ ഡോസ് കഴിഞ്ഞു എട്ടാഴ്ചയെങ്കിലും കഴിഞ്ഞു മൂന്നാമത്തെ ഡോസും നൽകാം.

എഫ് ഡി എ ഉപദേഷ്ടാക്കളുടെ യോഗം ഈയാഴ്ച ചേർന്നാണ് വാക്‌സിൻ അനുമതിയിൽ തീരുമാനം എടുത്തത്. ജനങ്ങൾക്ക് വാക്‌സിനുകളുടെ സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച് വ്യക്തമായ ധാരണ ഉണ്ടാവാൻ കഴിയുന്ന വിധമായിരുന്നു വിലയിരുത്തൽ എന്ന് എഫ് ഡി എ ബയോളോജിക്‌സ് ഇവാലുവേഷൻ ആൻഡ് റിസർച്ച് ഡയറക്ടർ പീറ്റർ മാർക്സ് പറഞ്ഞു.

കുത്തിവയ്പ് സംബന്ധിച്ച് ഫാർമസികൾക്കും ഡോക്ടർമാരുടെ ഓഫീസുകൾക്കും മാർഗനിർദേശങ്ങൾ നൽകാൻ സി ഡി സി ഉപദേഷ്ടാക്കളുടെ യോഗം ശനിയാഴ്ച വിളിച്ചിട്ടുണ്ട്. അതിനു ശേഷം സി ഡി സി ഡയറക്ടർ റോച്ചെൽ വാലെൻസ്കി ഒപ്പു വച്ചാൽ വാക്‌സിനേഷൻ ആരംഭിക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular