Tuesday, April 23, 2024
HomeUSA6 മാസത്തിനു മുകളിലുള്ള കുട്ടികൾക്കും കോവിഡ് വാക്‌സിൻ സിഡിസി ഡയറക്ടർ ഉത്തരവിൽ ഒപ്പുവെച്ചു

6 മാസത്തിനു മുകളിലുള്ള കുട്ടികൾക്കും കോവിഡ് വാക്‌സിൻ സിഡിസി ഡയറക്ടർ ഉത്തരവിൽ ഒപ്പുവെച്ചു

ന്യൂയോര്‍ക്ക്: അഞ്ചു വയസിനു താഴെ ആറു  മാസം വരെയുള്ള കുട്ടികള്‍ക്കു കോവിഡ് വാക്‌സിൻ   നൽകുന്നതിന്  യുഎസ് റെഗുലേറ്റര്‍മാര്‍ അംഗീകാരം നല്‍കി. ഇതു സംബാധിച്ചുള്ള എഫ്  ഡി  എ യുടെ ഉത്തരവിൽ  ജൂൺ 18  ശനിയാഴ്ച .സിഡിസി ഡയറക്ടര്‍ ഡോ. റോഷെല്‍ വാലെന്‍സ്‌കി ഒപ്പുവെച്ചു  അടുത്ത ആഴ്ച മുതൽ വാക്‌സിനേഷൻ  .നൽകി തുടുങ്ങും .
മോഡേണ, ഫൈസര്‍ എന്നിവയില്‍ നിന്നുള്ള ഷോട്ടുകള്‍ക്കായി ഉപദേശക സമിതിയുടെ ഏകകണ്ഠമായ ശുപാര്‍ശയെ തുടര്‍ന്നാണ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ നടപടി. അതായത് അഞ്ച് വയസിന് താഴെ പ്രായമുള്ള ഏകദേശം 18 ദശലക്ഷം യുഎസിലെ കുട്ടികള്‍ കുത്തിവയ്പ്പുകള്‍ക്ക് യോഗ്യരാണ്. സ്‌കൂള്‍ പ്രായത്തിലുള്ള കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും വേണ്ടിയുള്ള മോഡേണയുടെ വാക്‌സിന്‍ എഫ്ഡിഎ അംഗീകരിച്ചു. ഫൈസറിന്റെ ഷോട്ടുകള്‍ മുമ്പ് ആ പ്രായക്കാര്‍ക്ക് മാത്രമായിരുന്നു.

സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വാക്സിനുകള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് ശുപാര്‍ശ ചെയ്യുന്നു.  വാക്സിന്‍ ഉപദേഷ്ടാക്കള്‍ വെള്ളിയാഴ്ച ഏറ്റവും ചെറിയ കുട്ടികള്‍ക്കുള്ള ഷോട്ടുകളെക്കുറിച്ച് ചര്‍ച്ച ചെയ്തു  ശനിയാഴ്ച അനുകൂല വോട്ടുചെയുകയും സിഡിസി ഡയറക്ടര്‍ ഡോ. റോഷെല്‍ വാലെന്‍സ്‌കി അന്തിമ സൈന്‍ഓഫ് ചെയുകയും ചെയ്തു .കഴിഞ്ഞ രണ്ടര വർഷമായി അഞ്ചു വയസിനു താഴെ കുട്ടികൾക്ക് കോവിഡ് വാക്സിനുള്ള മാതാപിതാക്കളുടെ കാത്തിരിപ്പിന് ഇതോടെ വിരാമമായി

പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular