Saturday, April 20, 2024
HomeKeralaമുത്തശ്ശിയെ മരണത്തില്‍നിന്ന് കൈപിടിച്ചുയര്‍ത്തിയ റോജിന് ജീവന്‍രക്ഷാപഥക് കൈമാറി

മുത്തശ്ശിയെ മരണത്തില്‍നിന്ന് കൈപിടിച്ചുയര്‍ത്തിയ റോജിന് ജീവന്‍രക്ഷാപഥക് കൈമാറി

അമ്ബലപ്പുഴ: മുത്തശ്ശിയെ മരണത്തിന്‍റെ ആഴപ്പരപ്പില്‍നിന്ന് ജീവിതത്തിലേക്ക് പിടിച്ചുയര്‍ത്തിയ റോജിനെത്തേടിയെത്തിയത് ജീവന്‍രക്ഷാപഥക്.

പുന്നപ്ര പുത്തന്‍പുരയ്ക്കല്‍ റോബര്‍ട്ടിന്റെയും ജിന്‍സിയുടെയും മകനാണ് റോജിന്‍. 2019 ജനുവരി 27നാണ് മുത്തശ്ശിയെ റോജിന്‍ രക്ഷിച്ചത്. മുത്തശ്ശി മറിയാമ്മയോടൊപ്പം ചെറുവള്ളത്തില്‍ പൂക്കൈതയാര്‍ മുറിച്ച്‌ പള്ളിയിലേക്കു പോകുന്നതിനിടെ ഹൗസ് ബോട്ടിന്‍റെ ഓളത്തില്‍പെട്ട് മറിയുകയായിരുന്നു. മുത്തശ്ശി മുങ്ങിത്താഴുന്നത് കണ്ട് റോജിന്‍ റോബര്‍ട്ട് മുത്തശ്ശിയെ മറിഞ്ഞുകിടന്ന വള്ളത്തില്‍ കരയിലെത്തിച്ചു.

അന്ന് 12 വയസ്സായിരുന്നു റോജിന്. നിരവധി ആദരമാണ് ലഭിച്ചത്. 2020ലാണ് രാഷ്ട്രപതിയുടെ ജീവന്‍രക്ഷാപഥക് അവാര്‍ഡിന് അര്‍ഹത നേടിയത്. കലക്ടറുടെ ചേംബറില്‍ ശനിയാഴ്ച കലക്ടര്‍ ഡോ. രേണുരാജ് അവാര്‍ഡ് കൈമാറി. പുന്നപ്ര സെന്റ് ജോസഫ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് റോബിന്‍ ജോര്‍ജ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular