Friday, April 19, 2024
HomeKeralaകെ-റെയിലിന് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടവും കമീഷനും മാത്രം -വി.എം. സുധീരന്‍

കെ-റെയിലിന് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടവും കമീഷനും മാത്രം -വി.എം. സുധീരന്‍

അമ്ബലപ്പുഴ: മുലമ്ബള്ളിയിലെ 316 കുടുംബങ്ങളെ പുനരധിവസിപ്പിക്കാത്ത സര്‍ക്കാര്‍ കെ-റെയിലിനു വേണ്ടി കുടിയൊഴിപ്പിക്കുന്ന 20,000 കുടുംബങ്ങളെ എങ്ങനെ പുനരധിവസിപ്പിക്കുമെന്ന് വി.എം.

സുധീരന്‍. കെ-റെയില്‍ വിരുദ്ധ സമര ഐക്യദാര്‍ഢ്യ സമിതി രൂപവത്കരണ ജില്ല കണ്‍വെന്‍ഷന്‍ അമ്ബലപ്പുഴ ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റിയല്‍ എസ്റ്റേറ്റ് ബിസിനസും കമീഷനുമാണ് ഈ വലിയ പദ്ധതിയുടെ പിന്നില്‍. ഇതുവരെ പാരിസ്ഥിതിക, സാമൂഹികാഘാത പഠനം നടത്തിയിട്ടില്ല.

കണ്‍വെന്‍ഷനില്‍ കെ-റെയില്‍ വിരുദ്ധ ജനകീയ സമിതി ജില്ല രക്ഷാധികാരി അഡ്വ. മാത്യു വേളങ്ങാടന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജനകീയ സമിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എസ്. രാജീവന്‍ മുഖ്യ പ്രസംഗം നടത്തി. അഡ്വ. ബി. ബാബു പ്രസാദ്, ജൂണി കുതിരവട്ടം, എസ്. സീതി ലാല്‍, ബി. ദിലീപന്‍, പാര്‍ഥസാരഥി വര്‍മ, എ.ജെ. ഷാജഹാന്‍, സൗഭാഗ്യകുമാരി, എസ്. സുരേഷ് കുമാര്‍, സോണിച്ചന്‍, മുഹമ്മദ് ബഷീര്‍, കെ-റെയില്‍ വിരുദ്ധ ജനകീയ സമിതി നേതാക്കളായ കെ.ആര്‍. ഓമനക്കുട്ടന്‍, സിന്ധു ജയിംസ്, ഗീതാകുമാരി, ഫിലിപ്പ് വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.

അഡ്വ. ഒ. ഹാരീസ് ചെയര്‍മാനായും ടി. കോശി ജനറല്‍ കണ്‍വീനറായും ആലപ്പുഴ ജില്ല കെ-റെയില്‍ വിരുദ്ധ സമര ഐക്യദാര്‍ഢ്യ സമിതിയെ കണ്‍വെന്‍ഷന്‍ തെരഞ്ഞെടുത്തു. കെ-റെയില്‍ വിരുദ്ധ ജനകീയ സമിതി ജില്ല ചെയര്‍മാന്‍ സന്തോഷ് പടനിലം സ്വാഗതവും ടി. വിശ്വകുമാര്‍ കൃജ്ഞതയും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular