Thursday, April 18, 2024
HomeKeralaദിവസവും ഇലക്കറികള്‍ കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍!

ദിവസവും ഇലക്കറികള്‍ കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍!

ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ഇലക്കറികള്‍. ധാരാളം പോഷക​ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഇലക്കറി നിരവധി അസുഖങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണെന്നും പറ‌യാം.

കണ്ണുകളെ ബാധിക്കുന്ന ഗ്ലൂക്കോമ എന്ന രോഗം ഏറ്റവുമധികം കണ്ടുവരുന്നത് ഇലക്കറികള്‍ കഴിക്കാത്തവരില്‍ ആണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

ഭക്ഷണക്രമത്തില്‍ ധാരാളമായി പച്ചക്കറികള്‍ ഉള്‍പ്പെടുത്തുന്നവരില്‍ ഗ്ലൂക്കോമയുടെ സാധ്യത 20-30 ശതമാനം കുറവാണെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. കണ്ണുകളിലേക്കുള്ള നാഡികളിലെ രക്തപ്രവാഹം ശരിയായ രീതിയില്‍ നിലനിര്‍ത്തുന്നതിന് ഇലക്കറികളില്‍ അടങ്ങിയ വിറ്റാമിനുകള്‍ക്ക് സാധിക്കും.

അത് മാത്രമല്ല, കരളിന്റെ ആരോ​ഗ്യത്തിനും ഏറ്റവും മികച്ചതാണ് ഇലക്കറികള്‍. ഫാറ്റി ലിവര്‍ തടയാന്‍ ഏറ്റവും നല്ലതാണ് ഇലക്കറികള്‍. പച്ചനിറത്തിലുള്ള ഇലക്കറികള്‍ ധാരാളം കഴിച്ചാല്‍ ഫാറ്റി ലിവര്‍ വരാനുള്ള സാധ്യത കുറയും. ഇലക്കറികളില്‍ ഇനോര്‍ഗാനിക് നൈട്രേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കരളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയും. ഇലക്കറികളും പഴങ്ങളും കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular