Wednesday, April 24, 2024
HomeIndiaഅഗ്നിപഥ്: പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും ജന്തര്‍മന്ദറില്‍; ഡി.വൈ.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം

അഗ്നിപഥ്: പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും ജന്തര്‍മന്ദറില്‍; ഡി.വൈ.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വിവാദമായ അഗ്നിപഥ് പദ്ധതിക്കെതിരെ ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധം.

കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയും പ്രതിഷേധസമരത്തിന് എത്തിയിട്ടുണ്ട്. നേതാക്കള്‍ക്കു മാത്രമാണ് സമരവേദിയിലേക്ക് പ്രവേശനം. മറ്റുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയാണ്.

രാഹുല്‍ ഗാന്ധിയും പ്രതിഷേധത്തില്‍ പ​ങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രതിഷേധത്തോടനുബന്ധിച്ച്‌ സമവേദിക്കു സമീപത്തെ കേരളഹൗസിനു സമീപം പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

അതിനിടെ അഗ്നിപഥിനെതിരായ ഡി.വെ.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ഡല്‍ഹിയില്‍ എ.എ റഹീം അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തു. ജന്തര്‍ മന്ദറില്‍ നിന്ന് പാര്‍ലമെന്റിലേക്കാണ് മാര്‍ച്ച്‌ നടത്തുന്നത്. റഹീമിനെ സമരവേദിയില്‍ നിന്ന് വലിച്ചിഴച്ചുകൊണ്ടുപോയി അറസ്റ്റ് ചെയ്യുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular