Thursday, March 28, 2024
HomeIndiaസ്ഥിരനിക്ഷേപങ്ങളുടെ പലിശ ഉയർത്തി യെസ് ബാങ്ക്

സ്ഥിരനിക്ഷേപങ്ങളുടെ പലിശ ഉയർത്തി യെസ് ബാങ്ക്

സ്വകാര്യമേഖലയിലെ വായ്പാദാതാവായ യെസ് ബാങ്ക് 2 കോടിയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയർത്തി. ഒന്ന് മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയർത്തിയത്.ഏഴ്  ദിവസം മുതൽ 10 വർഷം വരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് ബാങ്ക് നിലവിൽ  3.25 ശതമാനം മുതൽ 6.50  ശതമാനം വരെ പലിശ നൽകുന്നു. മുതിർന്ന പൗരന്മാർക്ക് 3.75 ശതമാനം മുതൽ 7.25 ശതമാനം വരെയും പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.

യെസ് ബാങ്ക് സ്ഥിരനിക്ഷേപ നിരക്കുകൾ അറിയാം 

ഏഴ് മുതൽ പതിനാല് ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 3.25 ശതമാനം പലിശയും പതിനഞ്ച് മുതൽ നാൽപ്പത്തിയഞ്ച് ദിവസം വരെയുള്ള  നിക്ഷേപങ്ങൾക്ക് 3.50 ശതമാനം പലിശയും നൽകും. 46 ദിവസം മുതൽ 90 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 4.00 ശതമാനമായി തുടരും. 3 മാസം മുതൽ 6 മാസത്തിൽ താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 4.50 ശതമാനമായി സ്ഥിരമായി തുടരും. 6 മുതൽ 9 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.75 ശതമാനം പലിശ നൽകും. 9 മാസം മുതൽ 1 വർഷത്തിൽ താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.00 ശതമാനം പലിശ നൽകും.

ഒരു വർഷം മുതൽ 18 മാസത്തിൽ താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് യെസ് ബാങ്ക് ഇപ്പോൾ 6.00 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 25 ബേസിസ് പോയിന്റ് വർധനവാണ് വരുത്തിയിരിക്കുന്നത്. മുൻപ്  5.75 ശതമാനമായിരുന്നു പലിശ. 18 മാസം മുതൽ 3 വർഷത്തിൽ താഴെ വരെയുള്ള ടേം ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് 50 ബേസിസ്പോയിന്റ് വർധിപ്പിച്ചു. ഇത് 6 ശതമാനത്തിൽ നിന്നും 6.50 ശതമാനമാകും. 3 വർഷം മുതൽ  നിന്ന് 10 വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.25 ൽ നിന്ന് 25 ബേസിസ് പോയിന്റും ഉയർന്ന് 6.50 ശതമാനം ആയി.

യെസ് ബാങ്ക് മുതിർന്ന പൗരന്മാർക്ക് 7 ദിവസം മുതൽ 3 വർഷം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് സാധാരണ നൽകുന്ന നിരക്കിനേക്കാൾ 0.50 ശതമാനം അധിക പലിശ നൽകും.  3 മുതൽ 10 വർഷം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 0.75 ശതമാനം അല്ലെങ്കിൽ 75 ബേസിസ് പോയിന്റുകൾ കൂടുതലായി വാഗ്ദാനം ചെയ്യുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular