Friday, April 19, 2024
HomeIndia'അഗ്നിപഥ് ' പ്രതിഷേധം : പിറന്നാളാഘോഷം വേണ്ടെന്ന് വെച്ച് രാഹുല്‍ ഗാന്ധി

‘അഗ്നിപഥ് ‘ പ്രതിഷേധം : പിറന്നാളാഘോഷം വേണ്ടെന്ന് വെച്ച് രാഹുല്‍ ഗാന്ധി

തന്റെ 52ാം പിറന്നാള്‍ ദിനമായ ഇന്ന് ആഘോഷങ്ങള്‍ പാടില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാരിന്റെ സൈനിക പദ്ധതിയായ അഗ്‌നിപഥിനെതിരെ പ്രതിഷേധിക്കുന്ന യുവാക്കള്‍ക്ക് ഐക്യധാര്‍ഢ്യമറിയിച്ചു കൊണ്ടാണ് തീരുമാനം.

രാജ്യത്തെ യുവത്വം വേദനിക്കുന്ന സമയത്ത് പിറന്നാളോഘോഷം പാടില്ലെന്നാണ് രാഹുലിന്റെ നിര്‍ദ്ദേശം. ‘യുവാക്കള്‍ വേദനയിലാണ്. ഈ സമയത്ത് അവര്‍ക്കും അവരുടെ കുടുംബത്തിനും ഒപ്പം നില്‍ക്കണം,’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. രാഹുലിന്റെ 53ാം പിറന്നാളാണിന്ന്. 1970 ജൂണ്‍ 19 നാണ് രാഹുല്‍ ഗാന്ധി ജനിച്ചത്.

അഗ്നിപഥിനെതിരായ പ്രതിഷേധങ്ങള്‍ സമാധാനപരമായിരിക്കണമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി നിര്‍ദ്ദേശിച്ചിരുന്നു. പാര്‍ട്ടി പ്രതിഷേധക്കാര്‍ക്കൊപ്പമാണ്. എന്നാല്‍, ഇവര്‍ സത്യത്തിന്റേയും അഹിംസയുടേയും പാത പിന്തുടരണമെന്നും ന്യായമായ ആവശ്യങ്ങള്‍ക്കായി സമാധാനപരമായും അക്രമരഹിതമായും പ്രക്ഷോഭം നടത്തണമെന്ന് സോണിയ ഗാന്ധി പറഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular