Thursday, April 18, 2024
HomeKeralaസൗദി പ്രവാസിയായ തിരുവനന്തപുരം സ്വദേശി നാട്ടില്‍ നിര്യാതനായി

സൗദി പ്രവാസിയായ തിരുവനന്തപുരം സ്വദേശി നാട്ടില്‍ നിര്യാതനായി

യാംബു: ദീര്‍ഘകാലം യാംബുവില്‍ പ്രവാസിയായിരുന്ന മലയാളി യുവാവ് നാട്ടില്‍ അസുഖബാധിതനായി ചികിത്സയിലിരിക്കെ നിര്യാതനായി.

തിരുവനന്തപുരം മുരുക്കുംപുഴ സ്വദേശിയായ എസ്.വി. അനീഷ് എന്ന കുടു (35) ആണ് ഞായറാഴ്ച മരിച്ചത്.

മൂന്നു വര്‍ഷം യാംബുവില്‍ മൊബൈല്‍ റിപ്പയറിങ് മേഖലയില്‍ ജോലി ചെയ്തിരുന്ന അനീഷ് ഈ മേഖല പൂര്‍ണമായും സ്വദേശിവത്കരിച്ചപ്പോള്‍ പ്രവാസം അവസാനിപ്പിച്ച്‌ നാട്ടിലേക്ക് മടങ്ങിയിരുന്നു. യാംബുവില്‍ എത്തുന്നതിന് മുമ്ബ് കുറച്ചു കാലം റിയാദിലും ജോലി ചെയ്‌തിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ഷാജിയും നേരത്തേ യാംബുവില്‍ പ്രവാസിയായിരുന്നു.

മാതാവ്: വഹീദ. ഭാര്യ: രഹ്‌ന. മകന്‍: ആതിഫ് മുഹമ്മദ്. സഹോദരി: അധീന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular