Friday, March 29, 2024
HomeKeralaവ്യാജ അഭിഭാഷകയെ തള്ളി കോടതിയും കൈവിട്ടു ഇനി അറസ്റ്റ് മാത്രം

വ്യാജ അഭിഭാഷകയെ തള്ളി കോടതിയും കൈവിട്ടു ഇനി അറസ്റ്റ് മാത്രം

യോഗ്യത ഇല്ലാത്തയാള്‍ അഭിഭാഷകയായി പ്രവര്‍ത്തിച്ചത് വഞ്ചനയുടെ പരിധിയില്‍ വരും. ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി ഹൈക്കോടതി. എത്രയും വേഗം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാനും കോടതി ആവശ്യപ്പെട്ടു.

രണ്ട് വര്‍ഷത്തോളം ജുഡീഷ്യറിയെ കബളിപ്പിച്ച വ്യക്തിയാണ് സെസി. കീഴടങ്ങാന്‍ വിസമ്മതിച്ചാല്‍ അറസ്റ്റ് ചെയ്യണമെന്നും കോടതി നിര്‍ദ്ദേശിച്ചു. നേരെത്തെ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് സെസി സമര്‍പ്പിച്ച അപേക്ഷ കോടതി തള്ളിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയും തള്ളിയിരിക്കുന്നത്.

അഭിഭാഷകയായി പ്രവര്‍ത്തിച്ചിരുന്ന സെസി ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ലോയേഴ്സ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായും വിജയിച്ചിരുന്നു. അതിനു പുറമേ ലീഗല്‍ സര്‍വീസ് അതോറിട്ടിയില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിരുന്ന ഇവര്‍ അഭിഭാഷക കമ്മിഷനുകളിലും അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. യോഗ്യത ഇല്ലാത്ത ഒരാള്‍ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ച് കോടതി വിധി പറഞ്ഞ സംഭവങ്ങളുമുണ്ട്. ഇതെല്ലാം വഞ്ചനയുടെ പരിധിയില്‍ വരുമെന്ന വിലയിരുത്തലിലാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരിക്കുന്നത്.

എന്നാല്‍ തനിക്കെതിരായ വഞ്ചനാക്കുറ്റം നിലനില്‍ക്കില്ലെന്നാണ് സെസി സേവ്യര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്. മനപ്പൂര്‍വ്വം ആള്‍മാറാട്ടം നടത്തിയിട്ടില്ല. സുഹൃത്തുക്കള്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നുമാണ് സെസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്.  സെസിയുടെ അഭിഭാഷകബിരുദം വ്യാജമാണെന്ന് വ്യക്തമായതോടെ പോലീസ് നേരത്തെ ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. തുടര്‍ന്ന് കോടതിയില്‍ കീഴടങ്ങാനായി സെസി സേവ്യര്‍ എത്തിയെങ്കിലും ആള്‍മാറാട്ടവും വഞ്ചനയും ഉള്‍പ്പെട ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ്  കേസെടുത്തിരിക്കുന്നതെന്ന് അറിഞ്ഞതോടെയാണ് സെസി മുങ്ങി.

സിവില്‍ കേസുകളില്‍ അടക്കം കോടതിക്ക് വേണ്ടി സെസി സേവ്യര്‍ പല കേസുകളിലും ഹാജരായിട്ടുണ്ട്. ഇതോടൊപ്പം ലീഗല്‍ സര്‍വീസ് അതോറിറ്റിയിലും പ്രവര്‍ത്തിച്ചതായി പറയുന്നു. മതിയായ യോഗ്യത ഇല്ലാത്ത ഇവര്‍ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ച് കോടതി വിധി പറഞ്ഞ കേസുകള്‍ വലിയ നിയമപ്രശ്ങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നാണ് വിലയിരുത്തല്‍. ഇതെല്ലാം പരിഗണിച്ചാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വഴി പ്രത്യേകം നിയമനടപടിക്ക് ബാര്‍ കൗണ്‍സില്‍ ഒരുങ്ങുന്നത്. ഇത് കൂടാതെ ഇത്തരത്തില്‍ വ്യാജ അഭിഭാഷകര്‍ ഇനിയുമുണ്ടോയെന്നും അന്വേഷണം നടത്തും.

മനുലാല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular