Wednesday, April 24, 2024
HomeIndiaഗോപാല്‍ കൃഷ്ണ ഗാന്ധി പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകും

ഗോപാല്‍ കൃഷ്ണ ഗാന്ധി പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകും

പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ഗോപാല്‍ കൃഷ്ണ ഗാന്ധി മത്സരിച്ചേക്കും. ഇക്കാര്യത്തില്‍ ഏകദേശ ധാരണയായി. പ്രഖ്യാപനം നാളെയുണ്ടായേക്കും. മഹാത്മ ഗാന്ധിയുടേയും സി രാജഗോപാലാചാരിയുടേയും കൊച്ചുമകനാണ് മുന്‍ ബംഗാള്‍ ഗവര്‍ണ്ണര്‍ കൂടിയായ ഗോപാലകൃഷ്ണ ഗാന്ധി.

ഇക്കാര്യത്തില്‍ പ്രതിപക്ഷത്ത് ഒരു സമവായമുണ്ടെങ്കില്‍ മത്സരിക്കാമെന്നാണ് ഗോപാല്‍കൃഷ്ണ ഗാന്ധി  നേതാക്കളെ അറിയിച്ചിരുന്നത്. പാര്‍ട്ടികള്‍ തമ്മില്‍ ഇക്കാര്യത്തില്‍ നിലവില്‍ അഭിപ്രായ വിത്യാസങ്ങളില്ലാത്ത സാഹചര്യത്തില്‍ ഗോപാല്‍കൃഷ്ണ ഗാന്ധി തന്നെ മത്സരിക്കാനാണ് സാധ്യത.

മമത ബാനര്‍ജി വിളിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ 17 പാര്‍ട്ടികളുടെ നേതാക്കളായിരുന്നു പങ്കെടുത്തത്. ശരദ്പവാറിന്റെ പേരായിരുന്നു ആദ്യം മമത നിര്‍ദ്ദേശിച്ചതെങ്കിലും അദ്ദേഹമത് നിരസിച്ചതോടെയാണ് ഫറൂഖ് അബ്്ദുള്ളയുടേയും ഗോപാല്‍ കൃഷ്ണ ഗാന്ധിയുടേയും പേരുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടത്.

താന്‍ മത്സരിക്കാനില്ലെന്നും നിലവിലെ സാഹചര്യത്തില്‍ താന്‍ കാശ്മീരില്‍ ഉണ്ടാകണമെന്നും ഫറൂഖ് അബ്ദുള്ളയും നിലപാടെടുത്തതോടെയാണ് ഗോപാല്‍കൃഷ്ണ ഗാന്ധി എന്ന ഒറ്റപ്പേരിലേയ്ക്ക് പ്രതിപക്ഷ പാര്‍ട്ടികള്‍ എത്തിയത്.

കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, സിപിഐ, മുസ്ലിം ലീഗ്, ആര്‍എസ്പി, സമാജ്‌വാദി പാര്‍ട്ടി, ആര്‍എല്‍ഡി, ശിവസേന, എന്‍സിപി, ഡിഎംകെ, പിഡിപി, എന്‍സി, ആര്‍ജെഡി, ജെഡിഎസ്, ജെഎംഎം, സിപിഐഎംഎല്‍ എന്നീ പാര്‍ട്ടികളാണ് നിലവില്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഒന്നിച്ചു നില്‍ക്കുന്നത്.

ഇതിനിടെ നവീന്‍ പട്‌നായിക്കിന്റെ പിന്തുണയും ശരദ്പവാര്‍ തേടിയിട്ടുണ്ട്. നാളെ രണ്ടരയ്ക്ക് പ്രഖ്യാപനമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാക്കള്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular