Saturday, July 2, 2022
HomeIndiaയോഗ ജീവിതത്തിന്റെ ഭാഗമാവുകയല്ല, ജീവിത രീതിയായി മാറുകയാണെന്ന് പ്രധാനമന്ത്രി

യോഗ ജീവിതത്തിന്റെ ഭാഗമാവുകയല്ല, ജീവിത രീതിയായി മാറുകയാണെന്ന് പ്രധാനമന്ത്രി

മൈസൂരു: യോഗ ജീവിതത്തിന്റെ ഭാഗമാവുകയല്ല, ജീവിതരീതിയായി മാറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ണാടകയിലെ മൈസൂരുവില്‍ യോഗദിനാഘോഷങ്ങള്‍ ഉദ്ഘാനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമാധാനം കൊണ്ടുവരുന്ന പ്രശ്ന പരിഹാര വിദ്യയാണ് യോഗയെന്നും മൈസൂര്‍ പാലസ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.

യോഗ മൂലം വ്യക്തികള്‍ക്ക് മാത്രമല്ല, നമ്മുടെ സമൂഹത്തിനും സമാധാനം ലഭിക്കും. രാജ്യത്തിനും ലോകത്തിനും പ്രപഞ്ചത്തിനു തന്നെയും സമാധാനം നല്‍കുന്നതാണ് യോഗ. എത്ര സമ്മര്‍ദ്ദമേറിയ സാഹചര്യമായാലും കുറച്ചു നിമിഷങ്ങള്‍ ധ്യാനിച്ചാല്‍ സമ്മര്‍ദ്ദം അയയുകയും നിങ്ങളുടെ ഉത്പാദനക്ഷമത വര്‍ധിക്കുകയും ചെയ്യും. അതിനാല്‍ യോഗയെ ഒരു അമിതജോലിയായി കാണരുത്. നാം യോഗയെ അറിയണം. യോഗയില്‍ ജീവിച്ച്‌ അതിനെ സ്വായത്തമാക്കണം.

ഈ പ്രപഞ്ചം മുഴുവന്‍ തുടങ്ങുന്നത് നമ്മുടെ സ്വന്തം ശരീരത്തില്‍ നിന്നും ആത്മാവില്‍ നിന്നുമാണ്. എല്ലാകാര്യത്തെയും കുറിച്ച്‌ യോഗ നമ്മെ ബോധവാന്‍മാരാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കര്‍ണാടക ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോട്ട്, മുഖ്യമന്ത്രി ബസവരാജ് എസ്. ബൊമ്മൈ എന്നിവരും ചടങ്ങില്‍ പ​ങ്കെടുത്തു.

2015 മുതലാണ് ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. യോഗ മാനവരാശിക്ക് എന്നതാണ് ഇത്തവ​ണത്തെ യോഗദിന ആശയം. 75 കേന്ദ്രമന്ത്രിമാര്‍ രാജ്യത്തെ പ്രധാനപ്പെട്ട 75 ഇടങ്ങളില്‍ യോഗദിനാചരണം നടത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular