Friday, April 26, 2024
HomeKeralaഅപകടകരമായ ഡ്രൈവിങ്: കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക്​ 15 ദിവസം 'വീട്ടിലിരിക്കാം'

അപകടകരമായ ഡ്രൈവിങ്: കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക്​ 15 ദിവസം ‘വീട്ടിലിരിക്കാം’

കൊ​ച്ചി: അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ ആ​ലു​വ ഭാ​ഗ​ത്ത്​ ദേ​ശീ​യ​പാ​ത​യി​ലൂ​ടെ വാ​ഹ​ന​മോ​ടി​ച്ച കെ.​എ​സ്.​ആ​ര്‍.​ടി.​സി ഡ്രൈ​വ​റു​ടെ ലൈ​സ​ന്‍സ് താ​ല്‍​ക്കാ​ലി​ക​മാ​യി റ​ദ്ദു​ചെ​യ്യാ​ന്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ലൈ​സ​ന്‍സി​ങ്​ അ​തോ​റി​റ്റി തീ​രു​മാ​നി​ച്ചു.

കെ.​എ​സ്.​ആ​ര്‍.​ടി.​സി ഡ്രൈ​വ​റാ​യ സു​നി​ല്‍കു​മാ​റി​ന്‍റെ ലൈ​സ​ന്‍സ് ആ​ഗ​സ്റ്റ് 16 മു​ത​ല്‍ 30 വ​രെ15 ദി​വ​സ​ത്തേ​ക്കാ​യി​രി​ക്കും സ​സ്‌​പെ​ന്‍ഡ് ചെ​യ്യു​ന്ന​ത്. ഏ​പ്രി​ല്‍ 18നാ​ണ് പ​രാ​തി​ക്കാ​ധാ​ര​മാ​യ സം​ഭ​വം. ചേ​ര്‍ത്ത​ല – മാ​ന​ന്ത​വാ​ടി കെ.​എ​സ്.​ആ​ര്‍.​ടി.​സി സൂ​പ്പ​ര്‍ഫാ​സ്റ്റ് സ്റ്റേ​ജ് കാ​ര്യേ​ജ്​ ഡ്രൈ​വ​റാ​യി​രു​ന്ന സു​നി​ല്‍കു​മാ​ര്‍ പു​ളി​ഞ്ചോ​ടി​ല്‍ ചു​വ​പ്പ് സി​ഗ്‌​ന​ല്‍ നി​ല്‍ക്കെ സി​ഗ്‌​ന​ല്‍ ഒ​ഴി​വാ​ക്കാ​ന്‍ ഇ​ട​തു​വ​ശ​ത്തെ സ​ര്‍​വി​സ് റോ​ഡി​ലൂ​ടെ വ​ന്ന് പു​ളി​ഞ്ചോ​ട് ക​വ​ല​യി​ല്‍നി​ന്ന്​ ആ​ലു​വ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന റോ​ഡി​ന് കു​റു​കെ പ്ര​വേ​ശി​ച്ച്‌ തി​രി​കെ വീ​ണ്ടും വ​ല​ത്തേ​ക്ക് തി​രി​ഞ്ഞ് ദേ​ശീ​യ​പാ​ത​യി​ല്‍ പ്ര​വേ​ശി​ച്ചു. ഇ​ത്​ ശ്ര​ദ്ധ​യി​ല്‍പെ​ട്ട മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വാ​ഹ​നം നി​ര്‍ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. മു​ന്നോ​ട്ട് ക​യ​റ്റി നി​ര്‍ത്തി​യ വാ​ഹ​നം പ​രി​ശോ​ധി​ക്കാ​ന്‍ അ​സി​സ്റ്റ​ന്‍റ്​ മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ ടി.​ജി. നി​ഷാ​ന്ത് വാ​ഹ​ന​ത്തി​ന് സ​മീ​പ​ത്തേ​ക്ക് നീ​ങ്ങി​യ​പ്പോ​ള്‍ ബ​സ് ഓ​ടി​ച്ചു​പോ​കു​ക​യാ​യി​രു​ന്നു. മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വൈ​റ്റി​ല മൊ​ബി​ലി​റ്റി ഹ​ബി​ല്‍ എ​ത്തി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഡ്രൈ​വ​റെ തി​രി​ച്ച​റി​ഞ്ഞ​ത്. തു​ട​ര്‍ന്ന്, അ​തേ​ദി​വ​സം ത​ന്നെ സു​നി​ല്‍കു​മാ​ര്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഓ​ഫി​സി​ല്‍ നേ​രി​ട്ടെ​ത്തി കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് കൈ​പ്പ​റ്റി​യി​രു​ന്നു. നോ​ട്ടീ​സി​ന്​ ന​ല്‍കി​യ വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സു​നി​ല്‍കു​മാ​റി​ന്‍റെ ലൈ​സ​ന്‍സ് താ​ല്‍​ക്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular