Friday, March 29, 2024
HomeIndiaസോണിയ വ്യാഴാഴ്ച ഇ ഡി മുമ്ബാകെ ഹാജരാകില്ല; രാഹുലിനെ ഇന്നും ചോദ്യം ചെയ്യും

സോണിയ വ്യാഴാഴ്ച ഇ ഡി മുമ്ബാകെ ഹാജരാകില്ല; രാഹുലിനെ ഇന്നും ചോദ്യം ചെയ്യും

ന്യൂഡല്‍ഹി | നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വ്യാഴാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുമ്ബാകെ ഹാജരാകില്ല.

ചികിത്സയില്‍ കഴിയുന്ന സോണിയക്ക് ഡോക്ടര്‍മാര്‍ രണ്ടാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചിട്ടുള്ളതിനാലാണിത്. മറ്റൊരു തീയതി നല്‍കാന്‍ അന്വേഷണ ഏജന്‍സിയോട് അഭ്യര്‍ഥിക്കും.

കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഇ ഡി ഇന്നും ചോദ്യം ചെയ്യും. അഞ്ചാം ദിവസമാണ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നത്. ഇന്നലെ 12 മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. നാല് ദിവസങ്ങളിലായി 40 മണിക്കൂറാണ് രാഹുലിനെ ഇ ഡി ചോദ്യം ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular