Wednesday, April 24, 2024
HomeKeralaമറയൂരില്‍ ചന്ദനക്കൊള്ള; രണ്ട് ചന്ദന മരങ്ങള്‍ മുറിച്ചുകടത്തി

മറയൂരില്‍ ചന്ദനക്കൊള്ള; രണ്ട് ചന്ദന മരങ്ങള്‍ മുറിച്ചുകടത്തി

മറയൂര്‍: മറയൂരില്‍ നിന്ന് വീണ്ടും രണ്ട് ചന്ദന മരങ്ങള്‍ മുറിച്ചുകടത്തി. ഇന്നലെ രാത്രി മറയൂര്‍ നാച്ചിവയല്‍ സ്വദേശിനി പുതുക്കാട് ലാലിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിന്നാണ് രണ്ട് വലിയ ചന്ദന മരങ്ങള്‍ മുറിച്ചുകടത്തിയത്.

ഒരു മാസത്തിനുള്ളില്‍ മറയൂര്‍ മേഖലയില്‍ നിന്ന് പത്തിലധികം ചന്ദനമരങ്ങളാണ് മോഷണം പോയത്.

മോഷണം നടന്ന നാച്ചിവയല്‍ പ്രദേശം മറയൂര്‍, നാച്ചിവയല്‍ ഫോറസ്റ്റ് സ്റ്റേഷനുകളുടെ സമീപത്താണ്. നിരവധി വാച്ചര്‍മാരും പെട്രോളിങ്ങും നടക്കുന്ന മേഖലയില്‍ നിന്നുമാണ് ചന്ദന മരങ്ങള്‍ മോഷണം പോയിരിക്കുന്നത്. സ്വകാര്യ ഭൂമിയില്‍ നിന്ന് ചന്ദനം മോഷണം പോയാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയോ അന്വേഷണമോ നടത്താറില്ല. ഇത് ചന്ദനക്കടത്തുകാര്‍ സജീവമാകുന്നതിന് കാരണമാകുന്നുണ്ട്. കഴിഞ്ഞ ദിവസം മോഷണം പോയ ചന്ദന മരങ്ങള്‍ പത്ത് ലക്ഷത്തിലധികം രൂപ വിലമതിക്കുന്നതാണ്. ഉടമസ്ഥര്‍ വനം വകുപ്പ് ഓഫീസില്‍ പരാതി നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular