Thursday, April 25, 2024
HomeIndiaഅനുകൂല കാലാവസ്ഥ നോക്കെത്താ ദൂരത്ത് തമിഴ്‌നാട്

അനുകൂല കാലാവസ്ഥ നോക്കെത്താ ദൂരത്ത് തമിഴ്‌നാട്

നെടുങ്കണ്ടം: തമിഴ്‌നാടിന്റെ വിദൂര ദൃശ്യം കൂടുതല്‍ തെളിച്ചത്തില്‍. രാമക്കല്‍മേടില്‍ നിന്ന് തമിഴ്‌നാടിന്റെ വിദൂര ദൃശ്യം കൂടുതല്‍ തെളിച്ചത്തില്‍ കിലോമീറ്ററുകളോളം ദൂരത്തില്‍ കാണാന്‍ പറ്റുന്ന രീതിയില്‍ അനുകൂല കാലാവസ്ഥ.

കാഴ്ചകള്‍ കാണാന്‍ സഞ്ചാരികളുടെ തിരക്ക്. കഴിഞ്ഞ 2 ദിവസമായി നല്ല കാലാവസ്ഥ തുടരുന്നതു കൊണ്ടാണ് വിദൂരദൃശ്യം മനോഹരമാകുന്നതെന്ന് ഡിടിപിസിയും അറിയിച്ചു. ഇതിന് പുറമെ ആമപ്പാറയില്‍ അനര്‍ട്ട് സ്ഥാപിച്ചിരിക്കുന്ന സോളാര്‍ ഹൈബ്രിഡ് പവര്‍ പ്ലാന്റ് കാണാനും സഞ്ചാരികളുടെ തിരക്കേറി. പദ്ധതി കമ്മിഷന്‍ നടന്നതിന് ശേഷം ആയിരക്കണക്കിന് സഞ്ചാരികളാണ് മേഖലയില്‍ എത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular