Saturday, April 20, 2024
HomeKeralaശിരുവാണി ഡാമില്‍ നിന്ന് പരമാവധി ജലം തരണം, തമിഴ്നാടിന്റെ അപേക്ഷയ്ക്ക് സമ്മതം മൂളി മുഖ്യമന്ത്രി

ശിരുവാണി ഡാമില്‍ നിന്ന് പരമാവധി ജലം തരണം, തമിഴ്നാടിന്റെ അപേക്ഷയ്ക്ക് സമ്മതം മൂളി മുഖ്യമന്ത്രി

തിരുവനന്തപുരം: ശിരുവാണി ഡാമില്‍ നിന്ന് പരമാവധി ജലം തരണമെന്ന തമിഴ്നാടിന്റെ അപേക്ഷയ്ക്ക് സമ്മതം മൂളി മുഖ്യമന്ത്രി പിണറായി വിജയന്‍.

അണക്കെട്ടിന്റെ സംഭരണ ശേഷിയുടെ പരമാവധി ജലം സംഭരിച്ച്‌ തമിഴ്‌നാടിന് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സ്റ്റാലിന്റെ അപേക്ഷ.

പാലക്കാടിനോട് തൊട്ടടുത്ത് കിടക്കുന്ന കോയമ്ബത്തൂര്‍ നഗരം മുഴുവന്‍ ആശ്രയിക്കുന്നത് ശിരുവാണി ഡാമിനെയാണ്. അതുകൊണ്ട് തന്നെ ജൂണ്‍ 20 മുതല്‍ അണക്കെട്ടിന്റെ പരമാവധി ഡിസ്ചാര്‍ജ് അളവായ 103 എംഎല്‍ഡി ജലം തമിഴ്‌നാടിന് ലഭ്യമാക്കും’, മുഖ്യമന്ത്രി പിണറായി വിജയന്‍ സ്റ്റാലിന്‍ നല്‍കിയ കത്തിന് മറുപടിയായി ട്വീറ്റ് ചെയ്തു.

അതേസമയം, കേരളവും തമിഴ്നാടും തമ്മിലുള്ള കരാര്‍ പ്രകാരം 1.30 ടിഎംസി വെള്ളമായിരുന്നു കേരളം തമിഴ്‌നാടിന് നല്‍കേണ്ടത്. എന്നാല്‍, നിലവില്‍ 0.484 മുതല്‍ 1.128 ടിഎംസി വരെയാണ് ലഭിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular