Friday, March 29, 2024
HomeIndiaകോവിഡ് വാക്‌സിൻ ബൂസ്റ്ററുകളുടെ ഫലപ്രാപ്തിയിൽ സംശയം ഉയരുന്നു

കോവിഡ് വാക്‌സിൻ ബൂസ്റ്ററുകളുടെ ഫലപ്രാപ്തിയിൽ സംശയം ഉയരുന്നു

കോവിഡ് വാക്‌സിൻ ബൂസ്റ്ററുകൾ ആദ്യ കുത്തിവയ്‌പുകളുടെ കരുത്തൊന്നു കുറയുമ്പോൾ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിനൊരു ശക്തി പകരം ഉദ്ദേശിച്ചുള്ളതാണ്. എന്നാൽ വെള്ളിയാഴ്ച പുറത്തു വന്ന ഫെഡറൽ ഡാറ്റയിൽ മറ്റൊരു കണ്ടെത്തൽ വെളിപ്പെടുന്നു: മാസങ്ങളായി, ബൂസ്റ്റർ എടുത്തവർക്കു എടുക്കാത്തവരെക്കാൾ കോവിഡ് പിടിക്കാൻ സാധ്യത കൂടുതലാണ്.

വിദഗ്‌ധർ പറയുന്നത് കോറോണവൈറസിന്റെ മുൻ വകഭേദങ്ങളെക്കാൾ വ്യാപനശക്തി കൂടുതലുള്ള ഒമൈക്രോണിനോട് ബൂസ്റ്ററുകൾക്കു അത്രയൊക്കെ മാത്രമേ ചെയ്യാനുള്ളൂ എന്നാണ്. പ്രത്യേകിച്ച്, ബൂസ്റ്ററുകൾ നൽകുന്ന പ്രതിരോധശക്തി മാസങ്ങൾ കൊണ്ടു  ക്ഷയിക്കുകയും ആളുകൾ കൂടുതൽ രോഗ സാധ്യതയുള്ള സാഹചര്യങ്ങളിലേക്കു ഇറങ്ങുകയും ചെയ്യുമ്പോൾ.

മിനിയോളയിലെ എൻ യു യു ലാങ്‌ലോൺ ഹോസ്‌പിറ്റൽ വാക്‌സിൻ സെന്ററിലെ ഡയറക്ടർ ഡോക്ടർ സ്റ്റീവൻ കാർസൻസ് പറയുന്നത് ഭാഗികമായി അത് പെരുമാറ്റത്തിന്റെ പ്രശ്നമാണ് എന്നാണ്. “ബൂസ്റ്റർ എടുത്തവർക്കു യഥാർത്ഥ പ്രതിരോധമുണ്ടെന്ന തോന്നലുണ്ടാവും.”

ബൂസ്റ്ററുകളിൽ നിന്നുള്ള പ്രതിരോധം ക്ഷയിക്കുമ്പോൾ അതറിയാതെ അപായസാധ്യതകളിൽ ചെന്ന് ചാടുന്നവരെ വൈറസ് പിടികൂടുന്നു. ഒൻപതു മാസം മുൻപ് ബൂസ്റ്റർ എടുത്തവർ വരെ പുതുതായി രോഗം ബാധിച്ചവരിൽ ഉൾപ്പെടുന്നു.

ബൂസ്റ്റർ എടുത്തവർ ആശുപത്രികളിൽ കിടക്കേണ്ടി വരുന്നത് ചുരുക്കമാണ്. മരണ സാധ്യതയും കുറവാണ്. എന്നാൽ ഈ ഉറപ്പുകൾ പോലും ഇക്കഴിഞ്ഞ മാസങ്ങളിൽ നിലനില്കുന്നില്ലെന്നാണ്‌ കാണുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular