Saturday, July 2, 2022
HomeUSAവിദ്വേഷം ഏതു മതത്തിനു എതിരായാലും അസ്വീകാര്യമെന്നു ഇന്ത്യ യു എന്നിൽ

വിദ്വേഷം ഏതു മതത്തിനു എതിരായാലും അസ്വീകാര്യമെന്നു ഇന്ത്യ യു എന്നിൽ

മതവിദ്വേഷം തുടച്ചു നീക്കാനുള്ള ശ്രമങ്ങൾ വിജയിക്കണമെങ്കിൽ ഹിന്ദു, സിഖ്, ബുദ്ധ മതങ്ങൾക്കെതിരെ ഉയർത്തുന്ന വിദ്വേഷം കൂടി നിയന്ത്രിക്കേണ്ടതുണ്ടെന്നു ഇന്ത്യ യു എന്നിൽ പറഞ്ഞു. ഇസ്‌ലാമിനെതിരായ പരാമർശങ്ങളെ കുറിച്ച് ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക്ക് കോഓപ്പറേഷൻ (ഓ ഐ സി) നടത്തിയ വിമർശനം വിഭാഗീയത വളർത്താൻ മാത്രമേ ഉപകരിക്കൂ എന്നും ഇന്ത്യ വ്യക്തമാക്കി.

ഇസ്‌ലാമിനു പുറമെ മറ്റു മതങ്ങൾക്കെതിരെയുമുള്ള വിദ്വേഷത്തെ യു എൻ അംഗരാജ്യങ്ങൾ അപലപിക്കേണ്ട നേരമായെന്ന് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി എസ് തിരുമൂർത്തി പറഞ്ഞു. ചില മതങ്ങൾക്കു എതിരെ മാത്രമുള്ള വിദ്വേഷ പ്രചാരണം അവസാനിക്കേണ്ടതുണ്ട്.

“വിദ്വേഷത്തെ യഥാർത്ഥത്തിൽ  ചെറുക്കണമെങ്കിൽ ഇരട്ട സമീപനങ്ങൾ പറ്റില്ല,” വിദ്വേഷത്തെ എതിർക്കാനുള്ള ആദ്യത്തെ അന്താരാഷ്ട്ര ദിനം ആചരിക്കുന്നതിന്റെ ഭാഗമായുള്ള അനൗപചാരിക ഉന്നതതല യോഗത്തിൽ അദ്ദേഹം പറഞ്ഞു.

“ഇന്ത്യ ഭരണഘടനയിൽ സഹിഷ്‌ണുതയും എല്ലാ മതങ്ങൾക്കും ആദരവും ഉറപ്പാക്കിയിട്ടുണ്ട്. അവ ലംഘിക്കപ്പെട്ടാൽ കൈകാര്യം ചെയ്യാൻ നിയമ സംവിധാനവുമുണ്ട്,” ഒ ഐ സിയുടെ പേരിൽ പാക്കിസ്ഥാൻ ഉന്നയിച്ച വിമർശനത്തിനു മറുപടിയായി അദ്ദേഹം ചൂണ്ടിക്കാട്ടി.

“പിഴവുകൾ നേരിടാൻ ഞങ്ങൾക്ക് നിയമസംവിധാനമുണ്ട്. ചിലർക്കു നേരെ മാത്രമുള്ള പ്രതിഷേധം പുറത്തു നിന്നു വരുമ്പോൾ ഞങ്ങൾ അത് തള്ളിക്കളയുന്നു. പ്രത്യേകിച്ച് അവ ദുരുദ്ദേശ്യം വച്ചുള്ളതും വിഭജന അജണ്ട ഉൾക്കൊണ്ടതുമാവുമ്പോൾ. ഇന്ന് ഓ ഐ സി ഇന്ത്യയ്‌ക്കെതിരെ നടത്തിയ പരാമർശങ്ങൾ അത്തരത്തിലുള്ളതാണ്.

പ്രവാചകൻ മുഹമ്മ്ദ് നബിക്കെയെ ആക്ഷേപിച്ചതിനു ബി ജെ പി സസ്‌പെൻഡ് ചെയ്ത നൂപുർ ശർമയെ കുറിച്ച് പാക്കിസ്ഥാൻ പറയുകയുണ്ടായി. അബ്രഹാമിന്റെ പരമ്പരകൾ അല്ലാത്തവരെ തിരഞ്ഞു പിടിച്ചു ആക്രമിക്കുന്നത് കൊണ്ടു മതവിദ്വേഷം ഇല്ലാതാക്കാൻ കഴിയില്ലെന്നു തിരുമൂർത്തി ചൂണ്ടിക്കാട്ടി. പ്രവാചകൻ അബ്രഹാമിന്റെ പരമ്പര എന്നുദ്ദേശിക്കുന്നത് യഹൂദ, ക്രിസ്ത്യൻ, ഇസ്ലാം മതങ്ങളെയാണ്.

ശനിയാഴ്ച കാബൂളിൽ സിഖ് ഗുരുദ്വാര ആക്രമിച്ചത് അദ്ദേഹം ചൂണ്ടിക്കാട്ടി. “ഭീരുക്കളുടെ പ്രാകൃതമായ ആക്രമണത്തെ ഞങ്ങൾ ഏറ്റവും ശക്തമായ ഭാഷയിൽ അപലപിക്കുന്നു.” ഒരു സിഖ് വിശ്വാസി കൊല്ലപ്പെട്ട ആക്രമണത്തെ കുറിച്ച് ലോകത്തിന്റെ പ്രതികരണം പതിഞ്ഞതായിരുന്നു.

“ജനാധിപത്യത്തിലും ബഹുത്വത്തിലും അടിത്തറയുള്ള സമൂഹത്തിനു വിവിധ മതങ്ങൾക്കും സമൂഹങ്ങൾക്കും ഒന്നിച്ചു ജീവിക്കാനുള്ള കാലാവസ്ഥ ഉണ്ടാക്കാൻ കഴിയും. ഇന്ന് ലോകത്തെ എല്ലാ പ്രമുഖ മതങ്ങൾക്കും ഇന്ത്യയിൽ ഇടമുണ്ട്. മറ്റെങ്ങും കാണാത്ത വൈവിധ്യം ഇവിടെ കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular