Monday, July 4, 2022
HomeKeralaബി.ജെ.പി വിടുമെന്ന അഭ്യൂഹങ്ങള്‍ തള്ളി സുരേഷ് ഗോപി

ബി.ജെ.പി വിടുമെന്ന അഭ്യൂഹങ്ങള്‍ തള്ളി സുരേഷ് ഗോപി

ന്യൂദല്‍ഹി: താന്‍ ബി.ജെ.പി വിടുമെന്ന അഭ്യൂഹങ്ങള്‍ തള്ളി നടന്‍ സുരേഷ് ഗോപി. വാര്‍ത്തകള്‍ക്ക് പിന്നില്‍ ദുഷ്ടലാക്കുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു.

വീണ്ടും രാജ്യസഭാംഗമായി പരിഗണിക്കാത്തതില്‍ സുരേഷ് ഗോപിക്ക് അരിശമുണ്ടെന്നും പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുമന്നു സുരേഷ് ഗോപി. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരം. നിലവില്‍ അദ്ദേഹം ദല്‍ഹിയിലാണ്.

‘ആ വാര്‍ത്തകള്‍ സൃഷ്ടിച്ചവരോട് തന്നെ ചോദിക്കണം, ഇത് എന്തിനുവേണ്ടിയായിരുന്നുവെന്ന്. ബി.ജെ.പി. വിട്ട് എങ്ങോട്ടുമില്ല. നരേന്ദ്ര മോദിയ്ക്കും അമിത് ഷായ്ക്കും ജെ.പി.നദ്ദയ്ക്കും രാജ്‌നാഥ് സിങ്ങിനും ഉറച്ച പിന്തുണ നല്‍കും,’ സുരേഷ് ഗോപി പറഞ്ഞു.

സുരേഷ് ഗോപി ബി.ജെ.പി വിടുമെന്നായിരുന്നു ട്വിറ്റര്‍ അടക്കമുള്ള സമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ ചര്‍ച്ചനടന്നിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular