Monday, July 4, 2022
HomeEditorialസ്വന്തമായി ഗേള്‍സ് ഗ്യാങ്, 3 കോടി ഫോളോവേഴ്‌സ്, മദ്യത്തില്‍ കുളി; യുവാക്കളുടെ ആരാധന പുരുഷനായി ഡാന്‍

സ്വന്തമായി ഗേള്‍സ് ഗ്യാങ്, 3 കോടി ഫോളോവേഴ്‌സ്, മദ്യത്തില്‍ കുളി; യുവാക്കളുടെ ആരാധന പുരുഷനായി ഡാന്‍

ആഘോഷത്തിന് ഒരു അവസാന വാക്കുണ്ടെങ്കില്‍ അതാണ് ഡാന്‍. അതുകൊണ്ടുതന്നെയാണ് ഇയാള്‍ യുവാക്കളുടെ ആരാധനാ പുരുഷനായി മാറുന്നതും.

മരിക്കുന്നതിന് മുമ്ബ് ഒരു ദിവസമെങ്കിലും ഡാനിനെപ്പോലെ ജീവിക്കണമെന്ന് ആഗ്രഹിക്കാത്ത യുവാക്കള്‍ അമേരിക്കയില്‍ ഇല്ലെന്ന് ഒരു പ്രശസ്ത ഫാഷന്‍ മാധ്യമം ഒരിക്കല്‍ എഴുതി. തന്റെ ചരിചാരകരായ ഗേള്‍സ് ഗ്യാങിന്റെ ഒപ്പമുളള ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്താണ് ഡാന്‍ ഇന്‍സ്റ്റഗ്രാമില്‍ താരമായി മാറിയത്.

കുട്ടിക്കാലത്ത് നേവല്‍ ഓഫീസര്‍ ആകണമെന്നായിരുന്നു ഡാനിന്റെ ആഗ്രഹം എങ്കിലും പഠനം പൂര്‍ത്തിയാക്കാനായില്ല. അനിയന്‍ ആഡത്തിനൊപ്പം ഒരിക്കല്‍ ചൂതാട്ട കേന്ദ്രത്തിലെത്തിയതോടെയാണ് ഡാനിന്റെ തലവര തെളിഞ്ഞത്. 2009ഓടെ പ്രൊഫഷണല്‍ പോക്കല്‍ മത്സരങ്ങളിലെ സ്ഥിരസാന്നിധ്യമായി ഡാന്‍ മാറി.

സ്വന്തമായി കപ്പലുകളും ബീച്ചിലേക്കു തുറക്കുന്ന നിരവധി കൊട്ടാരങ്ങളും എണ്ണിയാല്‍ തീരാത്ത ബാങ്ക് ബാലന്‍സും ഡാനിനുണ്ട്. ഇതെല്ലാം ചൂതാട്ടത്തിലൂടേയും വാതുവെപ്പിലൂടേയും നേടിയതാണെന്നാണ് ഡാന്‍ പറയുന്നത്. സ്വന്തം കാറുകള്‍ വെടിവെച്ച്‌ തകര്‍ക്കുക, മദ്യത്തില്‍ കുളിക്കുക, ഇന്‍സ്റ്റഗ്രാമിലെ ഫോളോവേഴ്‌സിന് മത്സരങ്ങള്‍ നടത്തി പണം സമ്മാനമായി നല്‍കുക തുടങ്ങി നമുക്ക് സ്വപ്‌നത്തില്‍പോലും കാണാന്‍ കഴിയാത്ത വിനോദങ്ങളാണ് ഡാനിനെ വ്യത്യസ്തനാക്കുന്നത്. സിനിമയില്‍ അഭിനയിക്കാനായി നിര്‍മാതാക്കള്‍ക്ക് അങ്ങോട്ട് പണം കൊടുത്ത് ഡാന്‍ അഭിനയിച്ചു. 2014ല്‍ പുറത്തിറങ്ങിയ ‘ലോണ്‍ സര്‍വൈവര്‍’ എന്ന ചിത്രത്തിലെ വേഷത്തിന് ഒരു മില്ല്യണ്‍ ഡോളറാണ് നല്‍കിയത്.

സമ്ബത്ത് കൂടിയതിനൊപ്പം തന്നെ വിവാദങ്ങളും ഡാനിനെ പിന്തുടര്‍ന്നു. 2014ല്‍ ഒരു പാര്‍ട്ടിക്കിടെ ഒരു പോണ്‍സ്റ്റാറിനെ ഡാന്‍ സ്വിമ്മിങ് പൂളിലേക്ക് എടുത്തെറിഞ്ഞു. കോടികള്‍ ഒഴുക്കിയാണ് ഡാന്‍ ഈ കേസില്‍ നിന്ന് ഊരിപ്പോന്നത്. അതേവര്‍ഷം നൈറ്റ് പാര്‍ട്ടിക്കിടെ ഒരു മോഡലിന്റെ മുഖത്തും ഡാന്‍ ചവിട്ടി. തന്റെ കാമുകിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതിരോധിച്ചതായിരുന്നു എന്നാണ് ഡാന്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ ഇവര്‍ രണ്ടു പേരും ഡാനിന്റെ കാമുകിമാരാണെന്ന് പിന്നീട് തെളിഞ്ഞു. എന്നാല്‍ ഇത്തരം വിവാദങ്ങള്‍ ഒന്നും ഡാനിന്റെ പ്രഭയ്ക്ക് മങ്ങല്‍ ഏല്‍പ്പിച്ചിട്ടില്ല. ലോകം മുഴുവനുമുളള യുവാക്കളുടെ ആരാധന പുരുഷനാണ് ഇപ്പോഴും ഡാന്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular