Thursday, April 25, 2024
HomeCinemaവിജയ്ക്ക് ഇന്ന് നാല്‍പ്പത്തിയെട്ടാം പിറന്നാള്‍, ആരാധകരുടെ ദളപതി, തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടന്‍

വിജയ്ക്ക് ഇന്ന് നാല്‍പ്പത്തിയെട്ടാം പിറന്നാള്‍, ആരാധകരുടെ ദളപതി, തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടന്‍

സിനിമാ പ്രേമികള്‍ ആരാധനയോടെ ‘ദളപതി’യെന്ന് വിളിക്കുന്ന നടന്‍ വിജയ്‌ക്ക് ഇന്ന് നാല്‍പ്പത്തിയെട്ടാം പിറന്നാള്‍.

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഏറ്റവും താരമൂല്യമുള്ള നടന്മാരില്‍ ഒരാളാണ് ജോസഫ് വിജയ് ചന്ദ്രശേഖര്‍. കേരളത്തിലും തമിഴ്‌നാട്ടിലും ഒക്കെയായി ഒട്ടനവധി ആരാധകരുള്ള താരം യുവതലമുറയെയും കുട്ടികളെയും മുതിര്‍ന്നവരെയുമെല്ലാം ഒരുപോലെ തന്റെ ചിത്രങ്ങളിലൂടെ രസിപ്പിക്കുന്നു.

തമിഴ്‌നാട്ടില്‍ രജനീകാന്ത് എന്ന നടന്‍ സ്വന്തമാക്കിയ ആരാധകപിന്തുണയ്ക്ക് സമാനമായാണ് വിജയ്‌യുടെ വളര്‍ച്ച. സഹതാരങ്ങളുടെ മികച്ച ചിത്രങ്ങള്‍ പോലും ചിലപ്പോഴൊക്കെ ബോക്‌സോഫീസില്‍ ചലനം സൃഷ്‌ടിക്കാതെ പോകുമ്ബോള്‍ വി‌ജയ്‌യുടെ സമ്മിശ്ര പ്രതികരണം ലഭിക്കുന്ന ചിത്രങ്ങള്‍ വരെ ഹിറ്റാകുന്നത് ഈ കടുത്ത ആരാധക പിന്തുണ കൊണ്ടാണ്.

ബാലതാരമായി വന്ന് പ്രണയചിത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരത്തിന്റെ ഗ്രാഫ് ഉയര്‍ന്നത് ആക്ഷന്‍ ചിത്രങ്ങളിലേക്ക് ചുവട് വച്ചതോടെയാണ്. കമലഹാസന്‍ ചിത്രം ‘വിക്രം’ കേരളത്തിലും തമിഴ്‌നാട്ടിലും മുന്നേറുമ്ബോള്‍ തകര്‍ത്തതില്‍ ഭൂരിഭാഗവും വിജയ് ചിത്രങ്ങളുടെ റെക്കോര്‍ഡുകളാണ്, അതും സമ്മിശ്ര പ്രതികരണങ്ങള്‍ കിട്ടിയ ചിത്രങ്ങളുടെ. വിജയ്‌യുടെ ഫുള്‍ പോസിറ്റീവ് ചിത്രം വന്നാല്‍ തകരാവുന്ന റെക്കോര്‍ഡുകളെ നിലവിലുള്ളു എന്ന് ആരാധകര്‍ വിശ്വസിക്കുന്നു.

താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ച്‌ ആരാധകര്‍ നിരവധി പരിപാടികള്‍ പലയിടത്തും സംഘടിപ്പിക്കുന്നുണ്ട്. ഈയടുത്ത് താരത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ റീ റിലീസ് വരെ ചെയ്‌തിരുന്നു. പിറന്നാളിനോടനുബന്ധിച്ച്‌ താരത്തിന്റെ കരിയറിലെ അറുപത്തിയാറാം സിനിമയുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. വംശി സംവിധാനം ചെയ്യുന്ന ‘വരിസ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് റിലീസായത്.

‘രക്ഷകന്‍’ ചിത്രങ്ങള്‍ മാത്രം ചെയ്യുന്നു, ഒരേ തരം ചിത്രങ്ങള്‍ മാത്രം, അഭിനയിക്കാന്‍ അറിയില്ല തുടങ്ങി നിരവധി വിമര്‍ശനങ്ങളാണ് താരം പലപ്പോഴും നേരിട്ടിട്ടുള്ളത്. രാഷ്‌ട്രീയ നിലപാടുകളുടെ പേരിലും ക്രൂശിക്കാനുള്ള ശ്രമങ്ങള്‍ നടന്നു.

കരിയറില്‍ പതിയെ മാറ്റം വരുത്താന്‍ താന്‍ ഏറെ ആഗ്രഹിക്കുന്നു എന്ന് വെളിപ്പെടുത്തുന്നതാണ് വിജയ്‌യുടെ സമീപകാലത്തിറങ്ങിയ ചിത്രങ്ങളും വരാനിരിക്കുന്ന ചിത്രങ്ങളും നല്‍കുന്ന സൂചനകള്‍. വിമര്‍ശനങ്ങള്‍ക്കെല്ലാമുള്ള മറുപടിയെന്ന പോലെ സഹതാരങ്ങള്‍ക്ക് എത്തിപ്പെടാന്‍ സാധിക്കാത്ത ഉയരങ്ങളിലേയ്ക്ക് വിജയ് എന്ന താരം വളരുകയാണ്, പിന്നിലുള്ള കടുത്ത ആരാധകരുടെ പിന്തുണയോടെ, അവരുടെ ദളപതിയായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular