Friday, April 19, 2024
HomeKeralaപാലക്കാട്‍ മാനസികരോഗിയായ യുവാവ് ‍മര്‍ദ്ദനമേറ്റ് മരിച്ചു; ബാറ്റുകൊണ്ടുള്ള അടിയില്‍ തലയ്ക്ക് പരിക്കേറ്റു, അബദ്ധത്തില്‍ സംഭവിച്ചതെന്ന് പ്രതി

പാലക്കാട്‍ മാനസികരോഗിയായ യുവാവ് ‍മര്‍ദ്ദനമേറ്റ് മരിച്ചു; ബാറ്റുകൊണ്ടുള്ള അടിയില്‍ തലയ്ക്ക് പരിക്കേറ്റു, അബദ്ധത്തില്‍ സംഭവിച്ചതെന്ന് പ്രതി

പാലക്കാട്: നഗരത്തില്‍ മാനസികരോഗിയായ യുവാവ് മര്‍ദനമേറ്റ് മരിച്ചതില്‍ ദുരൂഹത. പുതുപള്ളി തെരുവ് സ്വദേശിയായ അനസ് എന്നയാളാണ് മരിച്ചത്.

കഴിഞ്ഞ ദിവസം അനസിനെ തിരിച്ചറിഞ്ഞിരുന്നില്ല. ഇന്നലെ ഉച്ചയോടെയാണ് വാഹനപകടത്തില്‍ പരിക്കേറ്റു എന്ന പേരില്‍ യുവാവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രിയോടെ യുവാവ് മരിച്ചു.

ശരീരത്തില്‍ മര്‍ദനത്തിന് സമാനമായ പാടുകള്‍ കണ്ടതോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍ ആയി. നരികുത്തി സ്വദേശി ഫിറോസ് ആണ് പാലക്കാട്‌ നോര്‍ത്ത് പോലിസ്ന്റെ കസ്റ്റഡിയിലായത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് അനസെന്ന് ബന്ധുക്കള്‍ പറഞ്ഞു. അനസിനെ മര്‍ദ്ദിച്ചതായി കസ്റ്റഡിയിലുള്ള ഫിറോസ് മൊഴി നല്‍കി.

ലേഡീസ് ഹോസ്റ്റല്‍ പരിസരത്ത് മോശമായി പെരുമാറിയപ്പോഴാണ് ഇടപ്പെട്ടത്. ബാറ്റു കൊണ്ടാണ് അടിച്ചത്. അബദ്ധത്തില്‍ തലയ്ക്ക് അടിയേറ്റന്നും മൊഴിയില്‍ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം തുടര്‍ നടപടിയെന്ന് പോലീസ് പറഞ്ഞു. മരണ കാരണം പോസ്റ്റുമാര്‍ട്ടത്തിന് ശേഷമേ പറയാനാകൂ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular