Saturday, April 20, 2024
HomeKeralaപരിമിതികള്‍ ഏറെ: എന്നാല്‍, എപ്ലസ് ആസിഫ് ഉമ്മറിനു സ്വന്തമാണ്

പരിമിതികള്‍ ഏറെ: എന്നാല്‍, എപ്ലസ് ആസിഫ് ഉമ്മറിനു സ്വന്തമാണ്

തൊടുപുഴ: പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിനും എ പ്ലസ് നേടി ഭിന്നശേഷിക്കാരനായ ആസിഫ് ഉമ്മര്‍. സെന്‍റ് ജോര്‍ജ് എച്ച്‌.എസ്.എസ് കല്ലാനിക്കല്‍ സ്കൂളില്‍നിന്നാണ് മികച്ച വിജയം നേടിയത്.

ആസിഫിന് രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന പരേഡില്‍ ക്ഷണം ലഭിച്ച്‌ പങ്കെടുത്തിട്ടുണ്ട്. മികച്ചൊരു കലാകാരന്‍ കൂടിയായ ആസിഫ് ചാനല്‍ പരിപാടിയിലും പങ്കെടുത്തിട്ടുണ്ട്. പരിമിതികളെ അതിജീവിക്കുന്ന ഈ കൊച്ചുമിടുക്കന്‍റെ ലക്ഷ്യം സിവില്‍ സര്‍വിസാണ്. ഇടവെട്ടി മാര്‍ത്തോമയില്‍ താമസിക്കുന്ന ടാപ്പിങ് തൊഴിലാളിയായ ഉമ്മര്‍- ഹാബിദ ദമ്ബതികളുടെ മൂത്ത മകനാണ് ആസിഫ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular