Friday, April 26, 2024
HomeKeralaടാങ്കര്‍ ലോറിയില്‍ കാര്‍ ഇടിച്ച്‌ കയറ്റി അച്ഛനും മകനും മരിച്ചു; അപകടം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടശേഷം,...

ടാങ്കര്‍ ലോറിയില്‍ കാര്‍ ഇടിച്ച്‌ കയറ്റി അച്ഛനും മകനും മരിച്ചു; അപകടം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടശേഷം, ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു

തിരുവനന്തപുരം : ടാങ്കര്‍ ലോറിയില്‍ കാര്‍ ഇടിച്ച്‌ കയറ്റി അച്ഛനും മകനും മരിച്ചു. ചൊവ്വാഴ്ച രാത്രി ദേശീയപാതയില്‍ ആറ്റിങ്ങല്‍ മാമത്ത് ആയിരുന്നു അപകടം.

നെടുമങ്ങാട് നല്ലമ്ബ്രക്കോണം സ്വദേശി പ്രകാശ് ദേവരാജനും മകനുമാണ് മരിച്ചത്. അപകടം നടന്ന ഉടന്‍ തൊട്ടടുത്ത താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

അപകടം മനപൂര്‍വം ഉണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയ ടാങ്കര്‍ ലോറിയില്‍ എതിര്‍ ദിശയില്‍ വന്ന കാര്‍ ഇടിച്ചു കയറ്റുകയായിരുന്നുവെന്നാണ് വിവരം. ടാങ്കര്‍ ലോറിയുടെ മധ്യഭാഗത്തായാണ് കാര്‍ ഇടിച്ചുകയറ്റിയത്. കാര്‍ വിശദമായി പരിശോധിച്ചപ്പോള്‍ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. തന്‍റേയും മക്കളുടേയും മരണത്തിന് ഉത്തരവാദികള്‍ ഇവരാണെന്ന് കാണിച്ച്‌ ചിലരുടെ ചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ശേഷമാണ് ദേവരാജന്‍ മകനൊപ്പം ആത്മഹത്യ ചെയ്തത് .

ദേവരാജന്‍്റെ ഭാര്യ വിദേശത്താണ്. ഇവരുടെ ആദ്യ വിവാഹത്തിലെ മകള്‍ക്കും അമ്മയ്ക്കും ഒപ്പമായിരുന്നു താമസം. ‘എന്റെയും മക്കളുടെയും മരണത്തിന് കാരണക്കാരായ ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന് അപേക്ഷിക്കുന്നു’- എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ഭാര്യ അടക്കം അഞ്ചുപേരുടെ ചിത്രങ്ങളും പേരും പോസ്റ്റിനൊപ്പമുണ്ട്. മൃതദേഹങ്ങള്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular