Friday, March 29, 2024
HomeKeralaനടിയെ ആക്രമിച്ച കേസ്; വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം, അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങണം

നടിയെ ആക്രമിച്ച കേസ്; വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം, അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങണം

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി.

ഈ മാസം 27ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി ചോദ്യം ചെയ്യലുമായി സഹകരിക്കണം, ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി മതിയായ തെളിവുകള്‍ ഉണ്ടെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്തിയാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കിയ സാഹചര്യത്തില്‍ ജാമ്യം നല്‍കി വിട്ടയയ്ക്കണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

നടിയുമായുള്ള ബന്ധം പരസ്പര സമ്മതത്തോടെയാണെന്നും, പുതിയ സിനിമയില്‍ അവസരം നല്‍കാത്തതില്‍ ബ്ലാക്ക്‌മെയിലിന്റെ ഭാഗമായാണ് പരാതിയെന്നും വിജയ് ബാബു കോടതിയെ അറിയിച്ചിരുന്നു. കോടതി നിര്‍ദേശപ്രകാരം അന്വേഷണവുമായി സഹകരിച്ചെന്നും ഇനി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്നുമാണ് വിജയ് ബാബുവിന്റെ വാദം.

എന്നാല്‍ വിജയ് ബാബുവില്‍ നിന്ന് കടുത്ത ലൈംഗിക പീഡനവും ചൂഷണവും തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി കോടതിയെ അറിയിച്ചിട്ടുണ്ട്. വിജയ് ബാബുവിനെ കസ്റ്റഡിയില്‍ വേണമെന്നും കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പ്രോസിക്യൂഷനും കോടതിയെ അറിയിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular