Friday, April 19, 2024
HomeKeralaഅനില്‍കുമാര്‍ കണ്ടു പഠിക്കുക ശിവദാസന്‍നായര്‍ കോണ്‍ഗ്രസില്‍ അച്ചടക്കം എപ്പോഴും നല്ലതാണ്

അനില്‍കുമാര്‍ കണ്ടു പഠിക്കുക ശിവദാസന്‍നായര്‍ കോണ്‍ഗ്രസില്‍ അച്ചടക്കം എപ്പോഴും നല്ലതാണ്

അച്ചടക്കം ലംഘിച്ചു സിപിഎമ്മിന്റെ പിന്നാലെ  പോയ അനില്‍കുമാര്‍ കണ്ടു പഠിക്കണം പാര്‍ട്ടിയിലെ അച്ചടക്കം. ഒരു സ്ഥാനത്തിനു വേണ്ടി പാര്‍ട്ടിയെ തള്ളിപ്പറഞ്ഞു പോകുന്നവരെല്ലാം അറിയണം. അച്ചടക്കമാണ് ജീവിതത്തില്‍ ആദ്യം വേണ്ടത്. അത് സഭയിലാണെങ്കിലും പാര്‍ട്ടിയിലായാലും ജീവിതത്തിലായാലും അച്ചടക്കം അത്യാവശ്യമാണ്. അച്ചടക്കമില്ലാതെ വളരുന്നവര്‍ നശിച്ചു പോകുമെന്നുറപ്പാണ്. അവന്‍ അപ്പോഴും മരുപ്പച്ച  തേടി അലഞ്ഞു കൊണ്ടിരിക്കും.

അച്ചടക്ക ലംഘനത്തിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്ത മുന്‍ ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍ എയുമായ കെ.ശിവദാസന്‍ നായരെ കോണ്‍ഗ്രസ് തിരിച്ചെടുത്തു. കെപിസിസി നല്‍കിയ നോട്ടിസിന് ശിവദാസന്‍ നായര്‍ തൃപ്തികരമായ മറുപടി നല്‍കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.

ഖേദം പ്രകടിപ്പിച്ചതിനാലും സസ്‌പെന്‍ഷന്‍ റദ്ദു ചെയ്യാനും പാര്‍ട്ടിയില്‍ തിരികെ എടുക്കുവാനും തീരുമാനിച്ചതായാണ് കെ സുധാകരന്‍ അറിയിച്ചിരിക്കുന്നത്. മുന്നോട്ടുള്ള പ്രയാണത്തില്‍ പാര്‍ട്ടിക്ക് കരുത്തും ശക്തിയും നല്‍കാന്‍ ശിവദാസന്‍ നായരുടെ സേവനം ആവശ്യമാണെന്നും സുധാകരന്‍ പറഞ്ഞു.

മാത്യു ജോണ്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular