Saturday, July 2, 2022
HomeUSAഇന്ത്യൻ അമേരിക്കൻ ആരതി പ്രഭാകർ ബൈഡന്റെ ശാസ്ത്ര-സാങ്കേതിക ഉപദേഷ്ടാവാകും

ഇന്ത്യൻ അമേരിക്കൻ ആരതി പ്രഭാകർ ബൈഡന്റെ ശാസ്ത്ര-സാങ്കേതിക ഉപദേഷ്ടാവാകും

ഇന്ത്യൻ അമേരിക്കൻ ശാസ്ത്രജ്ഞ ഡോക്ടർ ആരതി പ്രഭാകറിനെ പ്രസിഡന്റ് ജോ ബൈഡൻ ഓഫീസ് ഒഫ് ദ സയൻസ് ആൻഡ് ടെക്നോളജി പോളിസി (ഒ എസ് ടി പി) ഡയറക്‌ടറായി നിയമിച്ചു. സെനറ്റ് നിയമനം സ്ഥിരീകരിച്ചാൽ പ്രഭാകർ ചരിത്രത്തിൽ ഇടം പിടിക്കും — ശാസ്ത്ര-സാങ്കേതിക നയങ്ങൾ രൂപീകരിക്കുന്ന പ്രമുഖ സ്ഥാപനത്തിന്റെ മേധാവിയാകുന്ന ആദ്യത്തെ വനിതയും ആദ്യത്തെ കുടിയേറ്റക്കാരിയും വെള്ളക്കാരിയല്ലാത്ത ആദ്യ വനിതയും എന്നീ നിലകളിൽ.

സെനറ്റ് സ്ഥിരീകരിച്ചു കഴിയുമ്പോൾ പ്രഭാകർ ശാസ്ത്ര-സാങ്കേതിക വിഷയങ്ങളിൽ പ്രസിഡന്റിന്റെ മുഖ്യ ഉപദേഷ്ടാവ് കൂടിയാവും. ആ നിലയ്ക്ക് അവർ ഈ വിഷയങ്ങളിൽ പ്രസിഡന്റിന്റെ ഉപദേഷ്ടാക്കളുടെ സമിതിയുടെ സഹ അധ്യക്ഷയുമാവും.

ആ ചുമതല വഹിക്കുമ്പോൾ അവർക്കു ബൈഡന്റെ ക്യാബിനറ്റിലും ഇടമുണ്ട്. വൈസ് പ്രസിഡന്റ് കമല ഹാരിസിനു പുറമെ ഒരു ഇന്ത്യൻ അമേരിക്കൻ കൂടി.

നിയമനം അംഗീകരിച്ചു  ബൈഡൻ പറഞ്ഞു: “ലോകം കണ്ട ഏറ്റവും മികച്ച നവീകരണ സംവിധാനം ഉള്ളത് അമേരിക്കയ്ക്കാണ് എന്ന ഡോക്ടർ പ്രഭാകറിന്റെ വിശ്വാസത്തോട് യോജിപ്പുള്ള ആളാണ് ഞാൻ.”

വൈറ്റ് ഹൗസ് പറഞ്ഞു: “ഈ  നാമനിർദേശം ചരിത്രമാണ്.”

നേരത്തെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാൻഡേർഡ്‌സ് ആൻഡ് ടെക്നോളജിയുടെ (എൻ ഐ എസ് ടി) മേധാവിയാകുന്ന ആദ്യ വനിതയായി സെനറ്റ് അവരെ സ്ഥിരീകരിച്ചിരുന്നു. പിന്ന്നെടു അവർ ഡിഫെൻസ് അഡ്വാൻസ്ഡ് റിസർച്ച് പ്രോജക്റ്റ്സ് ഏജൻസിയുടെ (ഡാർപ) ഡയറക്ടറായി. ഡാർപയിലാണ് ഇന്റർനെറ്റ്, സ്റ്റെൽത്  എയർക്രാഫ്റ്റ് തുടങ്ങിയ സാങ്കേതിക വിപ്ലവങ്ങൾ ഉത്ഭവിച്ചത്.

ഇന്ത്യൻ അമേരിക്കൻ സമൂഹം ഈ നിയമനത്തെ ആവേശത്തോടെ സ്വാഗതം ചെയ്തു.

“ഈ ചരിത്ര നിയമനത്തിന് ഞങ്ങൾ പ്രസിഡന്റ് ബൈഡനെ അഭിനന്ദിക്കുന്നു,” ഇന്ത്യൻ അമേരിക്കൻ ഇമ്പാക്ട് ഫണ്ട് പറഞ്ഞു. “അസാധാരണ മികവുള്ള ഡോക്ടർ പ്രഭാകറിനെ മാത്രമല്ല, എല്ലാ ദക്ഷിണെഷ്യക്കാരെയും ഏഷ്യൻ അമേരിക്കക്കാരെയും ഇത് ആവേശം കൊള്ളിക്കുന്നു.”

അവിശ്വസനീയം ഈ നിയമനം — ആപ്പി വിക്ടറി അലയൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ വരുൺ നിക്കോർ പറഞ്ഞു.

കലിഫോണിയ ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് അപ്പ്ലൈഡ് ഫിസിക്സിൽ പിഎച് ഡി നേടിയ ആദ്യ വനിതയാണ് പ്രഭാകർ. ഇലെക്ട്രിക്കൽ  എഞ്ചിനീറിങ്ങിൽ എം എസും എടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular