Thursday, April 18, 2024
HomeUSA17.7 അടി നീളവും 215 പൗണ്ട് തൂക്കവുമുള്ള പൈതോണിനെ പിടികൂടി

17.7 അടി നീളവും 215 പൗണ്ട് തൂക്കവുമുള്ള പൈതോണിനെ പിടികൂടി

നേപ്പിള്‍സ്(ഫ്‌ളോറിഡാ): ഫ്‌ളോറിഡായില്‍ പൈതോണിനെകുറിച്ചു ഗവേഷണം നടത്തുന്നവര്‍ പതിനെട്ട് അടിയോളം വലിപ്പവും 215 പൗണ്ട് തൂക്കവുമുള്ള പൈതോണെ പിടികൂടി.

ഫ്‌ളോറിഡായില്‍ ഇതുവരെ പിടികൂടിയിട്ടുള്ള പൈതോണുകളില്‍ വെച്ചു ഏറ്റവും വലിയതാണിത്.

എവര്‍ഗ്ലേയ്ഡില്‍ നിന്നാണ് ഇതിനെ പിടികൂടിയത്. ഇതിനു മുമ്പു പിടികൂടിയ പൈതോണിനു ഈ പൈതോണിനേക്കാള്‍ 30 പൗണ്ടു തൂക്കം കുറവായിരുന്നു. സാധാരണ ഫ്‌ളോറിഡായില്‍ പിടികൂടുന്ന പൗതോണിന് ആറു മുതല്‍ 10 അടിവരെയാണ് വലിപ്പം.
പൈതോണിന് 20 അടിവരെ നീളം ഉണ്ടാകുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

സൗത്ത് ഏഷ്യയില്‍ കൂടുതല്‍ കണ്ടുവരുന്ന ഇത്തരം പൈതോണിനെ 1970ലാണ് ഫ്‌ളോറിഡായില്‍ ആദ്യമായി കണ്ടുതുടങ്ങിയത്.
2000 മുതല്‍ ഇതുവരെ ഫ്‌ളോറിഡാ ഫിഷ് ആന്റ് വൈല്‍ഡ് ലൈഫ് 15,000 പൈതോണുകളെ കൊല്ലുകയോ, നീക്കം ചെയ്യുകയോ ചെയ്തിട്ടുണ്ട്.

എവര്‍ഗ്ലേയ്ഡ് പൈതോണ്‍ ഹണ്ടിസ് സീസണില്‍ ഇതിനെ പിടികൂടുന്നവര്‍ക്ക് പ്രതിഫലവും നല്‍കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular