Thursday, April 25, 2024
HomeKeralaസ്വപ്ന സുരേഷിനെ ഇഡി ഇന്നും ചോദ്യം ചെയ്യും

സ്വപ്ന സുരേഷിനെ ഇഡി ഇന്നും ചോദ്യം ചെയ്യും

കൊച്ചി: സ്വപ്‌ന സുരേഷിനെ ഇഡി ഇന്നും ചോദ്യം ചെയ്യും. സ്വര്‍ണക്കടത്ത്‌ കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ സ്വപനയെ ഇന്നലെ അഞ്ചര മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.

കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.

ഇതിനിടെ, സ്വപ്ന ആരോഗ്യപ്രശ്‌നങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്നാണ്, ഇന്നലത്തെ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ചത്. അതേസമയം, തന്റെ ജീവന്‌ ഭീഷണിയുണ്ടെന്നും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടുള്ള സ്വപ്‌നയുടെ ഹര്‍ജി പരിഗണിക്കുന്നത്‌ പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതി 27ലേക്ക്‌ മാറ്റി. ഡോളര്‍ കടത്തുകേസില്‍ നേരത്തേ കസ്റ്റംസിന് നല്‍കിയ രഹസ്യമൊഴി ആവശ്യപ്പെട്ടുള്ള ഇഡിയുടെ ഹര്‍ജിയും കോടതി പരിഗണിക്കുന്നുണ്ട്.

അതിനിടെ, മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനാ കേസില്‍ പി സി ജോര്‍ജിനെയും സ്വപ്‌ന സുരേഷിനെയും സരിത്തിനെയും പ്രത്യേകാന്വേഷണ സംഘം ചോദ്യം ചെയ്യും. ഇഡിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാലുടന്‍ ഹാജരാകണമെന്ന്‌ നിര്‍ദ്ദേശിക്കാനാണ്‌ പ്രത്യേകാന്വേഷക സംഘം ആലോചിക്കുന്നത്‌. തനിക്കും മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും എതിരെ സ്വര്‍ണക്കടത്ത്‌ കേസിലെ പ്രതികളും പി സി ജോര്‍ജും ചേര്‍ന്ന്‌ ഗൂഢാലോചന നടത്തുന്നതായി കെ ടി ജലീല്‍ എംഎല്‍എ നല്‍കിയ പരാതിയിലാണ്‌ അന്വേഷണം. സ്വപ്‌ന ഒന്നാം പ്രതിയും പി സി ജോര്‍ജ്‌ രണ്ടാം പ്രതിയുമാണ്‌. സ്വപ്നയുടേയും പി സി ജോര്‍ജിന്റേയും ഫോണ്‍ രേഖകളും സംഭാഷണങ്ങളും പരിശോധിക്കും.

അതിനിടെ സരിത എസ് നായര്‍ ഇന്ന് രഹസ്യ മൊഴി നല്‍കും. രഹസ്യമൊഴിയനുസരിച്ച്‌ തുടര്‍നടപടി സ്വീകരിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular