Thursday, April 25, 2024
HomeCinema"സത്യസന്ധമായ ഒരു 40 കോടി ക്ലബ്ബ് മതി" : ഒമര്‍ ലുലുവിന്റെ കമന്റ് ശ്രദ്ധ നേടുന്നു

“സത്യസന്ധമായ ഒരു 40 കോടി ക്ലബ്ബ് മതി” : ഒമര്‍ ലുലുവിന്റെ കമന്റ് ശ്രദ്ധ നേടുന്നു

ഒമര്‍ ലുലുവിന്റെ ‘പവര്‍ സ്റ്റാര്‍’ പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധനേടിയ ചിത്രമാണ്. അടുത്തിടെയാണ് ബാബു ആന്റണി നായകനായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചത്.

ഇപ്പോള്‍ സോഷ്യല്‍മി മീഡിയയില്‍ ഒമറിന് വന്ന കമന്റിന് സംവിധായകന്‍ പറഞ്ഞ കമന്റാണ് ശ്രദ്ധ നേടുന്നത്.

സിദ്ധാര്‍ഥ് കൃഷ്ണന്‍ എന്നയാള്‍ കമന്റ് ചെയ്തത് ‘പവര്‍ സ്റ്റാര്‍ 100കോടി ക്ലബ്ബില്‍ കയറട്ടെ’ എന്നാണ് . ഇതിനുള്ള ഒമറിന്റെ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ‘പവര്‍ സ്റ്റാര്‍ 100കോടി ക്ലബ്ബില്‍ കയറണ്ട, ആകെ നാല് കോടി ബഡ്ജറ്റില്‍ ചെയ്യുന്ന പവര്‍ സ്റ്റാര്‍ 100കോടി ക്ലബ്ബില്‍ കയറിയാല്‍ എനിക്ക് അഹങ്കാരം വരും. അതുകൊണ്ട് സത്യസന്ധമായ ഒരു 40 കോടി ക്ലബ്ബ് മതി’, എന്നാണ് ഒമര്‍ കുറിച്ചത്. ഒമര്‍ ലുലു തന്നെ ഇതിന്റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചിട്ടുമുണ്ട്.

ഒമര്‍ ലുലു മുന്‍പു ചെയ്‍തിട്ടുള്ളത് റൊമാന്‍സിനും കോമഡിക്കും സംഗീതത്തിനും പ്രാധാന്യമുള്ള സിനിമകളാണ്. അതിന് വിപരീതമാണ് ഈ ചിത്രം. പവര്‍ സ്റ്റാര്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണ്. ചിത്രത്തിന്‍റെ പശ്ചാത്തലം കൊക്കെയ്ന്‍ വിപണിയാണ്. പവര്‍ സ്റ്റാര്‍ 2020ന്റെ ആദ്യ പകുതിയില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ്. പിന്നീട കൊവിഡ് പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുക ആയിരുന്നു.
ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം എന്നിവര്‍ക്കൊപ്പം ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും അവതരിപ്പിക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular