Thursday, April 25, 2024
HomeIndiaകനയ്യകുമാര്‍ കോണ്‍ഗ്രസില്‍ ? എങ്ങും ദുരൂഹത വാര്‍ത്ത തള്ളി സിപിഐ

കനയ്യകുമാര്‍ കോണ്‍ഗ്രസില്‍ ? എങ്ങും ദുരൂഹത വാര്‍ത്ത തള്ളി സിപിഐ

യുവജനങ്ങളില്‍ ഏറ്റവും ജനകീയനായ സിപിഐ നേതാവായ കനയ്യ കുമാര്‍  ഇത് പ്രതികരിക്കാന്‍ തയാറായിട്ടില്ല. കനയ്യ അടുത്തിടെ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു ഇത് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരുന്നതിന്റെ മുന്നോടിയാണെന്നാണ് വ്യാപകമായി വിലയിരുത്തപ്പെടുന്നത്.

ന്യൂഡല്‍ഹി:കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി ഡി രാജ വ്യാഴാഴ്ച പാര്‍ട്ടി നേതാവ് കനയ്യ കുമാറുമായി കൂടിക്കാഴ്ച നടത്തി. കനയ്യ കുമാര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഇത്.ഊഹാപോഹങ്ങളെ കുറിച്ച് ഞാന്‍ കനയ്യയോട് ചോദിച്ചു. കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് തുടര്‍ച്ചയായ ഈ ഊഹാപോഹങ്ങളെ ഞാന്‍ അപലപിക്കാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം ഞങ്ങളുടെ ദേശീയ എക്സിക്യൂട്ടീവിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവും പാര്‍ട്ടിയുടെ സ്വത്തുമാണെന്ന് ഡി രാജ പറഞ്ഞു.

യുവജനങ്ങളില്‍ ഏറ്റവും ജനകീയനായ സിപിഐ നേതാവായ കനയ്യ കുമാര്‍  ഇത് പ്രതികരിക്കാന്‍ തയാറായിട്ടില്ല. കനയ്യ അടുത്തിടെ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു ഇത് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരുന്നതിന്റെ മുന്നോടിയാണെന്നാണ് വ്യാപകമായി വിലയിരുത്തപ്പെടുന്നത്.

എന്നാല്‍ ഡി രാജ കനയ്യ കുമാറിനെ ന്യായീകരിച്ചു. കനയ്യ പാര്‍ട്ടിയുടെ ദേശീയ എക്സിക്യൂട്ടീവിലെ ഒരു അംഗമാണ്. ഏത് രാഷ്ട്രീയ നേതാവിനെയും കാണാന്‍ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ട്. അദ്ദേഹം സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കില്‍ ഇത്തരം ഊഹാപോഹങ്ങള്‍ ഉണ്ടാകുമായിരുന്നോ. അദ്ദേഹം മറ്റ് രാഷ്ട്രീയ നേതാക്കളെയും കണ്ടിട്ടുണ്ട്, രാജ പറഞ്ഞു.

ആദിത്യവര്‍മ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular