തിരുവനന്തപുരം: കെ.പി.സി.സി സെക്രട്ടറിയും വക്താവുമായ അഡ്വ. ബി.ആര്.എം ഷെഫീറിനെതിരെ പൊലീസ് കേസെടുത്തു. ഷെഫീറിന്റെ ഓഫീസ് ക്ലര്‍ക്കായിരുന്ന സ്ത്രീ നല്കിയ പരാതിയിലാണ് കേസെടുത്തത്.
ചീത്ത വിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തെന്നാണ് പരാതി.
വനിത ക്ലര്‍ക്ക് താന്‍ അറിയാതെ വക്കീല്‍ ഫീസ് വാങ്ങിയെന്നും രേഖകള്‍ കടത്തിയെന്നും ആരോപിച്ച് ഷെഫീര്‍ നേരത്തെ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ ക്ലര്‍ക്കിനെതിരെ നെടുമങ്ങാട് പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ക്ലര്‍ക്ക് ഷെഫീറിനെ പരാതി നല്‍കിയത്.