Friday, April 19, 2024
HomeKeralaമനസ് മാറ്റി ജോസ് കെ മാണി കാനത്തോട് ബഹുമാനം ...

മനസ് മാറ്റി ജോസ് കെ മാണി കാനത്തോട് ബഹുമാനം ലക്ഷ്യം രാജ്യസഭ സീറ്റ്

ജോസ് കെ മാണിയുടെ കാനത്തോടുള്ള സമീപനം മാറുകയാണ്.   രാഷ്ട്രീയനിലപാടുകളില്‍ അയവുവരുത്താത്ത  നേതാവായ കാനം രാജേന്ദ്രനോട് തൊട്ടതിനും പിടിച്ചതിനും  വാശിപ്പിടിക്കാന്‍ പോയാല്‍ നഷ്ടം  കേരള കോണ്‍ഗ്രസിനാണെന്ന ബോധ്യം ആരോ പറഞ്ഞു കൊടുത്തു  ജോസ് കെമാണിക്ക് മനസിലായി എന്നു തോന്നുന്നു.  കോര്‍പറേഷന്‍, ബോര്‍ഡ് വിഭജനം വരുന്നു. കൂടാതെ രാജ്യസഭ സീറ്റിലേക്കുള്ള   മത്സരം വരുന്നു. ഇവിടെയെല്ലാം കാനത്തെ പിണക്കിയുള്ള യാത്ര അപകടം വരുത്തുമെന്നു  ജോസ് കെ മാണിക്ക് മനസിലായിട്ടു്ണ്ട്.  രാജ്യസഭ സീറ്റ്  എങ്ങനെയും തരപ്പെടുത്താനുളള നീക്കത്തിന്റെ ഭാഗമാണ്  ഇന്നുള്ള പരാമര്‍ശം.  കാനത്തെ പിണക്കാതെയുള്ള  ഒരു നേതാവിന്റെ തന്ത്രപരമായ  പ്രഖ്യാപനമാണ് ഇന്നു നടത്തിയത്.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തന്നോടുള്ള വിരോധം എന്താണെന്ന് അറിയില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. കാനം രാജേന്ദ്രനില്‍ നിന്ന് മുമ്പും വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടുണ്ട്. തന്നോട് അദ്ദേഹത്തിന് എന്തെങ്കിലും വിരോധമുണ്ടോയെന്ന് കാനത്തോടാണ് ചോദിക്കുന്നത്. താന്‍ ബഹുമാനിക്കുന്ന നേതാവാണ് കാനമെന്നും ജോസ് കെ മാണി പറഞ്ഞു.

സിപിഐയുടെ റിപ്പോര്‍ട്ടില്‍ തനിക്ക് പരാതിയില്ല. ഇടതുമുന്നണിയില്‍ കക്ഷികള്‍ തമ്മില്‍ വലിപ്പച്ചെറുപ്പമില്ല. ബിഷപ്പിന്റെ പ്രസ്താവന സംസ്ഥാന സര്‍ക്കാരിന്റെ മുന്നിലുണ്ട്. സര്‍ക്കാര്‍ അക്കാര്യത്തില്‍ ഉചിതമായ നടപടിയെടുക്കും. വിഷയം വീണ്ടും ചര്‍ച്ചയാക്കേണ്ട ആവശ്യമില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

മുഹമ്മദ് ഫൈസല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular