കൊച്ചി: ബന്ധുക്കള്‍ പൂട്ടിയിട്ട 54കാരനെ അവശനിലയില്‍ കണ്ടെത്തി. എറണാകുളം അമ്ബാട്ടുകാവില് സ്വദേശി രാധാകൃഷ്ണനെയാണ് അവശനായ നിലയില്‍ നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ഇയാളെ രക്ഷപെടുത്താന്‍ നാട്ടുകാര്‍ ശ്രമം നടത്തിയെങ്കിലും ഗേറ്റ് പൂട്ടിയിരുന്നതിനാല്‍ അകത്ത് കടക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഇന്ന് പഞ്ചായത്ത് അധികൃതരെത്തിയാണ് ഇയാളെ രക്ഷപെടുത്തിയത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇയാളെ പൂട്ടിയിട്ടിരിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അയല്‍വാസികള്‍ ഇടയ്ക്കൊക്കെ ഭക്ഷണം നല്‍കിയിരുന്നെങ്കിലും ഇതും ബന്ധുക്കള്‍ ഇടപെട്ട് വിലക്കിയിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.
കാലില്‍ ഒരു മുറിവുമായാണ് ഇയാളെ കണ്ടെത്തിയത്. ആരോഗ്യപ്രവര്‍ത്തകരെത്തി ഇയാള്‍ക്ക് ഭക്ഷണവും വേണ്ട പരിചരണവും നല്കി. അതേസമയം, ഇയാള്‍ക്കു ഭക്ഷണം കൊടുക്കാന്‍ ആളെ ചുമതലപ്പെടുത്തിയിരുന്നെന്നും മറ്റേതെങ്കിലും അഭയകേന്ദ്രത്തിലേക്ക് മാറ്റാനുള്ള ആലോചനയിലായിരുന്നെന്നുമാണ് ബന്ധുക്കളുടെ വിശദീകരണം. ഇയാള്‍ക്ക് ചികിത്സ നല്‍കിയതിനു ശേഷം ഏതെങ്കിലും അഭയകേന്ദ്രത്തിലേക്ക് മാറ്റുമെന്നു പോലീസ് അറിയിച്ചു.