Wednesday, April 24, 2024
HomeKeralaവയോധികയെ തലയ്ക്കടിച്ച്‌ സ്വര്‍ണമാല കവര്‍ന്നയാള്‍ പിടിയില്‍

വയോധികയെ തലയ്ക്കടിച്ച്‌ സ്വര്‍ണമാല കവര്‍ന്നയാള്‍ പിടിയില്‍

തളിപ്പറമ്ബ്> മരുന്ന് വില്പ്പനക്കിടെ കുടിവെള്ളം ചോദിച്ചെത്തി വയോധികയെ തലയ്ക്കടിച്ച്‌ സ്വര്ണമാല കവര്ന്നയാള് പിടിയില്.

ചുഴലി വളക്കെയിലെ മുക്കാടത്തി വീട്ടില് എം അബ്ദുള് ജബ്ബാറിനെയാണ്(51) തളിപ്പറമ്ബ് പൊലീസ് അറസ്റ്റ് ചെയ്തത്.

വ്യാഴം പകല് 12.30നാണ് കുറുമാത്തൂര് കീരിയാട്ടെ തളിയന് വീട്ടില് കാര്ത്യായനി (73) യെ തലക്കടിച്ചുവീഴ്ത്തി മൂന്നരപവന് സ്വര്ണമാല കവര്ന്നത്.വീടുകളിലെത്തി മരുന്ന് വില്പ്പന നടത്തുന്നവരെ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് വെള്ളി പുലര്ച്ചയോടെ തളിപ്പറമ്ബ് ഇന്സ്പെക്ടര് എ വി ദിനേശന്, എസ് ഐ പി സി സഞ്ജയ്കുമാര് എന്നിവര് ചേര്ന്ന് അബ്ദുള് ജബ്ബാറിനെ പിടികൂടിയത്.

സ്വര്ണമാല തളിപ്പറമ്ബിലെ ഒരു സ്വര്ണക്കടയില് വില്പന സമ്മതിച്ചു. പ്രതിയെ കാര്ത്യായനിയുടെ വീട്ടിലെത്തിച്ച്‌ തെളിവെടുത്തു. തലക്ക് ഗുരുതര പരിക്കേറ്റ കാര്ത്യായനി കണ്ണൂര് എ കെ ജി സഹകരണ ആശുപത്രിയില് ചികിത്സയിലാണ്.ഇവര് അപകടനില തരണം ചെയ്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular