Friday, April 19, 2024
HomeIndiaആദില്‍ റാശിദ് ഹജ്ജിന്; ഇന്ത്യന്‍ പരമ്ബരക്കുണ്ടാകില്ല

ആദില്‍ റാശിദ് ഹജ്ജിന്; ഇന്ത്യന്‍ പരമ്ബരക്കുണ്ടാകില്ല

ലണ്ടന്‍: ഹജ്ജ് ചെയ്യാന്‍ ശനിയാഴ്ചയോടെ മക്കയിലേക്കു തിരിക്കുന്നതിനാല്‍ അടുത്ത മാസം ഇംഗ്ലണ്ടില്‍ നടക്കുന്ന ഇന്ത്യക്കെതിരായ പരമ്ബരയില്‍ ഇംഗ്ലീഷ് താരം ആദില്‍ റാശിദ് കളിക്കില്ല.

മൂന്ന് ഏകദിനങ്ങളും അത്രതന്നെ ട്വന്റി20 മത്സരങ്ങളു​മടങ്ങിയ പരമ്ബര ജൂലൈ ഏഴു മുതല്‍ 17 വരെ തീയതികളിലാണ്. ഇംഗ്ലീഷ് പരമ്ബരക്കു പുറമെ യോര്‍ക് ഷയര്‍ ട്വന്റി20 ബ്ലാസ്റ്റ് തുടര്‍ മത്സരങ്ങളിലും താരത്തിന്റെ സാന്നിധ്യം ഉണ്ടാകില്ല.

‘കുറച്ചായി ഹജ്ജു ചെയ്യാന്‍ മനസ്സു പറയുന്നു. പലപ്പോഴും സമയം ശരിയായിക്കിട്ടാറില്ല. ഇത്തവണ അത് ചെയ്യാമെന്ന് വെച്ചു. വിഷയം ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡുമായും യോര്‍ക് ഷയര്‍ അധികൃതരുമായും സംസാരിച്ചു. അവര്‍ പിന്തുണ നല്‍കി’- ആദില്‍ റാശിദ് പറഞ്ഞു. ഭാര്യക്കൊപ്പമാണ് താരം ഹജ്ജ് യാത്രക്ക് പുറപ്പെടുന്നത്.

ഏറ്റവുമൊടുവില്‍ നെതര്‍ലന്‍ഡ്സ് പര്യടനം നടത്തിയ ഇംഗ്ലീഷ് ടീമില്‍ അംഗമായിരുന്നു 34കാരനായ ആദില്‍ റാശിദ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular