Friday, April 26, 2024
HomeUSAചരിത്രം കുറിച്ച് കൊളറാഡൊ ഗവർണറുടെ സ്വവർഗ വിവാഹം

ചരിത്രം കുറിച്ച് കൊളറാഡൊ ഗവർണറുടെ സ്വവർഗ വിവാഹം

കൊളറാഡൊ ∙ കൊളറാഡൊ ഗവർണർ ജറിഡ് പോളിസ് തന്റെ ദീർഘകാല സുഹൃത്തായിരുന്ന മാർലോൺ റീസിനെ (40) വിവാഹം ചെയ്തു.  ഗവർണർ സ്വവർഗ വിവാഹം കഴിക്കുന്നത് അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമാണ്.

സെപ്റ്റംബർ 15 ബുധനാഴ്ചയാണ് ഗവർണർ ജറിഡ്, മാർലോൺ റീസിനെ വിവാഹമോതിരം അണിയിച്ചത്. പതിനെട്ടുവർഷം ഒന്നിച്ചു താമസിച്ച ഇവർ രണ്ടു കുട്ടികളെ വളർത്തിയിരുന്നു. റിങ്ങ് ബെയററായി ഇവരുടെ ഒൻപത് വയസ്സുകാരൻ മകനും, ഫ്ലവർ‍ ഗേളായി ഏഴു വയസ്സുള്ള മകളും ഇവർക്കൊപ്പം ചടങ്ങിൽ പങ്കെടുത്തു. ഇരുവരും ജൂത പാരമ്പര്യമനുസരിച്ചാണു വിവാഹിതരായത്.

2011 ൽ യുഎസ് കോൺഗ്രസിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യ സ്വവർഗാനുരാരിയായിരുന്നു പോളിസ്. വീണ്ടും ചരിത്രം കുറിച്ച് 2019 ൽ അമേരിക്കയിലെ ആദ്യ സ്വവർഗാനുരാരിയായ ഗവർണറായി (കൊളറാഡൊ) പോളിസ് തിരഞ്ഞെടുക്കപ്പെട്ടു.

colarado-governor-2

ഇവരുടെ വിവാഹ നിശ്ചയം  2019 ഡിസംബറിൽ നടന്നിരുന്നു. എന്നാൽ റീസിന് കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയേണ്ടി വന്നു. രോഗം പൂർണ്ണമായും മാറിയതിനു ശേഷമാണ് ഇരുവരും വിവാഹിതരായത്.

2015 ൽ യുഎസ് സുപ്രീം കോടതി സ്വവർഗ വിവാഹം നിയമ വിധേയമാക്കി ഉത്തരവിട്ടിരുന്നു.

പി.പി. ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular