Saturday, April 27, 2024
HomeEditorial'ക്രാഷ് ടെസ്റ്റ്' അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ക്ക് 'സ്റ്റാര്‍ റേറ്റിംഗ്' നല്‍കും

‘ക്രാഷ് ടെസ്റ്റ്’ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ക്ക് ‘സ്റ്റാര്‍ റേറ്റിംഗ്’ നല്‍കും

ക്രാഷ് ടെസ്റ്റിംഗ് അടിസ്ഥാനത്തില്‍ ഇന്ത്യയിലെ വാഹനങ്ങള്‍ക്ക് ‘സ്റ്റാര്‍ റേറ്റിംഗ്’ നല്‍കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.

ഭാരത് എന്‍സിഎപി അവതരിപ്പിക്കുന്നതിനുള്ള കരട് ജിഎസ്‌ആര്‍ വിജ്ഞാപനം അംഗീകരിച്ചു. ഇന്ത്യന്‍ വാഹനങ്ങളുടെ കയറ്റുമതി യോഗ്യത വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം സഹായിക്കുമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രി അഭിപ്രായപ്പെട്ടു.

ഭാരത് ന്യൂ കാര്‍ അസസ്മെന്റ് പ്രോഗ്രാം ഉപഭോക്തൃ കേന്ദ്രീകൃത പ്ലാറ്റ്ഫോമായി പ്രവര്‍ത്തിക്കും. സ്റ്റാര്‍ റേറ്റിംഗിന്റെ അടിസ്ഥാനത്തില്‍ സുരക്ഷിതമായ കാറുകള്‍ തിരഞ്ഞെടുക്കാം. ഇത് ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കും. ഇത് കാറുകളുടെ ഘടനാപരവും യാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ഭാരത് എന്‍സിഎപിയുടെ ടെസ്റ്റിംഗ് പ്രോട്ടോക്കോള്‍ നിലവിലുള്ള ആഗോള ക്രാഷ് ടെസ്റ്റ് പ്രോട്ടോക്കോളുകളുമായി യോജിപ്പിക്കും. ഇത് ഒ‌ഇ‌എമ്മുകളെ അവരുടെ വാഹനങ്ങള്‍ ഇന്ത്യയുടെ സ്വന്തം ഇന്‍-ഹൗസ് ടെസ്റ്റിംഗ് ഫെസിലിറ്റികളില്‍ പരീക്ഷിക്കാന്‍ അനുവദിക്കുന്നു. ലോകത്തെ ഏറ്റവും മികച്ച ഓട്ടോമൊബൈല്‍ ഹബ്ബുകളിലൊന്നായി ഇന്ത്യയെ മാറ്റുന്നതില്‍ നിര്‍ണായക ഉപകരണമാണ് ഭാരത് എന്‍സിഎപി എന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular