Thursday, April 25, 2024
HomeKerala'കാലഘട്ടത്തിന്റെ ആവശ്യം; ദ്രൗപതി മുര്‍മ്മുവിനെ രാഷ്ട്രീയം മറന്ന് പിന്തുണയ്ക്കണം'; മുഖ്യമന്ത്രിയ്ക്കും പ്രതിപക്ഷ നേതാവിനും കത്തെഴുതി കെ....

‘കാലഘട്ടത്തിന്റെ ആവശ്യം; ദ്രൗപതി മുര്‍മ്മുവിനെ രാഷ്ട്രീയം മറന്ന് പിന്തുണയ്ക്കണം’; മുഖ്യമന്ത്രിയ്ക്കും പ്രതിപക്ഷ നേതാവിനും കത്തെഴുതി കെ. സുരേന്ദ്രന്‍‍

തിരുവനന്തപുരം: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മ്മുവിനെപിന്തുണയ്ക്കണമെന്ന് മുഖ്യമന്ത്രിയോടും പ്രതിപക്ഷ നേതാവിനോടും ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.

സുരേന്ദ്രന്‍. ഇരുവര്‍ക്കും തുറന്ന കത്തെഴുതിയാണ് സുരേന്ദ്രന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയ്ക്ക് പിന്തുണം ആവശ്യപ്പെട്ടിരിക്കുന്നത്.

മുര്‍മു തെരഞ്ഞെടുക്കപ്പെട്ടാല്‍ ചരിത്രത്തില്‍ ആദ്യമായി ആദിവാസി വനിത രാജ്യത്തിന്റെ പ്രഥമപൗരയാകുമെന്ന് സുരേന്ദ്രന്‍ കത്തില്‍ ചൂണ്ടിക്കാട്ടി. ഭരണരംഗത്തെ മികവും പരിചയ സമ്ബത്തും ദ്രൗപതി മുര്‍മുവെന്ന വനിതയെ രാഷ്ട്രപതി പദവിയില്‍ വിജയത്തിലേക്ക് നയിക്കുമെന്നതില്‍ തര്‍ക്കമില്ല. രാഷ്ട്രീയത്തിന് അതീതമായി മുര്‍മു ഭാരതത്തിന്റെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടേണ്ടത് എല്ലാ ജനാധിപത്യ വിശ്വാസികളുടെയും ആവശ്യമായി മാറി കഴിഞ്ഞു. തന്റെ ജീവിതം സമൂഹത്തെ സേവിക്കുന്നതിനും, ദരിദ്രരെയും അധഃസ്ഥിതരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും ശാക്തീകരിക്കുന്നതിനും സമര്‍പ്പിച്ച ദ്രൗപതി മുര്‍മുവിനെ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കാന്‍ ഇരുവരും മുന്നണികളും തയാറാകണമെന്നും സുരേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു.

ദ്രൗപതി മുര്‍മ്മു ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ മന്ത്രി സഭയിലെ എല്ലാ പ്രമുഖരേയും സാക്ഷിയാക്കിയാണ് മുര്‍മ്മു പത്രിക കൈമാറിയത്. ബിജെപി മുഖ്യമന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും പുറമെ എന്‍ഡിഎ നേതാക്കളും പത്രിക നല്‍കാനുള്ള യാത്രയില്‍ അനുഗമിച്ചു. എന്‍ഡിഎയ്ക്ക് പുറത്തുള്ള പാര്‍ട്ടികളായ വൈഎസ്‌ആര്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍ നേതാക്കളും മുര്‍മ്മുവിനെ പിന്തുണച്ച്‌ പത്രിക സമര്‍പ്പണ ചടങ്ങില്‍ എത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular