Thursday, March 28, 2024
HomeKeralaഇലവീഴാപൂഞ്ചിറയിലെ കൈയേറ്റം ഒഴിപ്പിക്കണമെന്ന് ഉത്തരവ്

ഇലവീഴാപൂഞ്ചിറയിലെ കൈയേറ്റം ഒഴിപ്പിക്കണമെന്ന് ഉത്തരവ്

കോഴിക്കോട് : കോട്ടയം ജില്ലയിലെ മീനച്ചല്‍ താലൂക്കിലെ വിനോദസഞ്ചാരകേന്ദ്രമായ ഇലവീഴാപൂഞ്ചിറ ഉള്‍പ്പെടെയുള്ള പ്രദേശത്തെ കൈയേറ്റം ഒഴിപ്പിക്കണമെന്ന് ഉത്തരവ്.

സര്‍ക്കാര്‍ പുറമ്ബോക്കില്‍നിന്ന് കൈയേറ്റക്കാരെ ഉടനടി ഒഴിപ്പിച്ച്‌ മേലുകാവ്, മൂന്നിലവ്, രാമപുരം എന്നീ വില്ലേജിലെ സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കുന്നതിന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ അടിയന്തിര നടപടി സ്വീകരിച്ച്‌ ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. എ.ജയതിലകിന്റെ ഉത്തരവ്.

മീനച്ചല്‍ തഹീദാരുടെ 2011ലെ നടപടി ക്രമം റദ്ദ് ചെയ്ത് വില്ലേജുകളില്‍ വിതരണം ചെയ്ത മുഴുവന്‍ മിച്ചഭൂമിയിലും സര്‍ക്കാര്‍ പുറമ്ബോക്കിലും അടിയന്തിരമായി സര്‍വേ നടത്താനാണ് നിര്‍ദേശം. ഭൂമിയുടെ അതിര്‍ത്തികള്‍ നിര്‍ണയിച്ച്‌ സര്‍വേ നമ്ബരുകള്‍ പരിശോധിച്ച്‌ വ്യക്തത വരുത്തി അവകാശികളെ പുനര്‍നിര്‍ണയിച്ച്‌ റവന്യൂ രേഖകള്‍ നല്‍കാന്‍ സവര്‍വേ ഡയറക്ടറെയും ലാന്‍ഡ് റവന്യൂ കമ്മീഷണറെയും ചുമതലപ്പെടുത്തി.

സര്‍ക്കാര്‍ ഭൂമി വ്യാജരേഖ ചമച്ച്‌ തട്ടിയെടുത്തുവെന്ന പരാതിയില്‍ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ സര്‍മിപ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2011ലെ തഹസില്‍ദാരുടെ നടപടി റദ്ദ് ചെയ്ത് റവന്യൂവകുപ്പ് 2015ല്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍, അതിനെതിരെ സി.ജെ.ജോസഫ് കോടതിയില്‍ ഹരജി നല്‍കി. കോടതി നിര്‍ദേശ പ്രകാരം ഏപ്രില്‍ 22ന് പരാതിക്കാരനെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ നേരില്‍ കേട്ടു.

തര്‍ക്കമുള്ള ഭൂമിയുള്‍പ്പെട്ട പട്ടയം നല്‍കിയ സ്ഥലം കോട്ടയം-ഇടുക്കി ജില്ലാതിര്‍ത്തി പ്രദേശത്താണെന്നും അവിടെ പാറമാര്‍ക്കുകള്‍ വളരെ അകലെയാണെന്നും അതിനാല്‍ സര്‍വെയറുടെ സഹായത്തോടെ ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ ടോട്ടല്‍ സ്റ്റേഷന്‍ സര്‍വേ നടത്തണമെന്നും ലാന്‍ഡ് റവന്യൂ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മേലുകാവ് വില്ലേജിലെ 1093,1094, 1092, 1095, 1163,1122 എന്നീ പഴയ സര്‍വേ നമ്ബറില്‍നിന്നും നേരത്തെ മിച്ചഭൂമി ഏറ്റെടുത്തിട്ടുണ്ടെന്നും സ്ഥലം കൃത്യമായി സര്‍വേ ചെയ്യണമെന്നും ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റിലെ ഉദ്യോഗസ്ഥരും അറിയിച്ചു. ഇക്കാര്യം കൂടി പരിഗണിച്ചാണ് ഒരുമാസിത്തിനകം നടപടി സ്വീകരിക്കണമെന്ന് ഉത്തരവായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular