Saturday, April 20, 2024
HomeIndiaചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയില്ല ; രാഹുലിനെതിരെ ഇഡി

ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയില്ല ; രാഹുലിനെതിരെ ഇഡി

54 മണിക്കൂറോളം നീണ്ടു നിന്ന രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യലില്‍ അതൃപ്തി അറിയിച്ച് ഇഡി തങ്ങള്‍ ചോദിച്ച നാലിലൊന്ന് ചോദ്യങ്ങള്‍ക്ക് പോലും രാഹുല്‍ ഉത്തരം നല്‍കിയില്ലെന്നും പലപ്പോഴും ക്ഷീണിതനാണെന്നാണ് പറഞ്ഞിരുന്നതെന്നും ഇഡി വൃത്തങ്ങള്‍ പറഞ്ഞു.

ചോദ്യം ചെയ്യലിന് ശേഷം രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ക്ക് വിരുദ്ധമായാണ് ഇപ്പോള്‍ ഇഡിയുടെ വിശദീകരണം. ഇഡിയുടെ എല്ലാ ചോദ്യങ്ങള്‍ക്കും ക്ഷമയോടെ ഉത്തരം നല്‍കിയെന്നും തന്റെ ഊര്‍ജ്ജസ്വലതയില്‍ ഇഡി ഉദ്യോഗസ്ഥര്‍ അത്ഭുതപ്പെട്ടെന്നുമായിരുന്നു രാഹുല്‍ നേരത്തെ പറഞ്ഞത്.

അടുത്തയാഴ്ച രാഹുലിനെ ഇഡി വീണ്ടും ചോദ്യം ചെയ്‌തേക്കും. ഇക്കാര്യത്തില്‍ ശക്തമായ പ്രതിഷേധം നടത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഇഡിയെ ഭയമില്ലെന്നും ഇപ്പോല്‍ അതൊരു വിഷയമല്ലെന്നും യുവാക്കളെ കബളിപ്പിക്കുന്ന അഗ്നിപഥിനെതിരെയാണ് ഇപ്പോള്‍ പ്രതിഷേധം നടത്തേണ്ടതെന്നും രാഹുല്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular